![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ef/Selena_Gomez_2009.jpg/640px-Selena_Gomez_2009.jpg&w=640&q=50)
സെലീന ഗോമസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമാണ് സെലീന ഗോമസ് (ജനനം: 1992 ജൂലൈ 22).[2] എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാർഡ്സ് ഓഫ് വേവർലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്. ടെലിവിഷൻ ചലച്ചിത്രങ്ങളായ അനദർ സിൻഡ്രല്ല സ്റ്റോറി, വിസർഡ്സ് ഓഫ് വേവർലി പ്ലേസ് : ദ മുവീ, പ്രിൻസ്സസ് പ്രൊട്ടക്ഷൻ പ്രോഗ്രാം എന്നിവയിലും സെലീന ഗോമസ് അഭിനയിച്ചു. റമോണ ആൻഡ് ബീസസിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
വസ്തുതകൾ സെലീന ഗോമസ്, പശ്ചാത്തല വിവരങ്ങൾ ...
സെലീന ഗോമസ് | |
---|---|
![]() ആറാമത് ഹോളിവുഡ് വാർഷിക സ്റ്റൈൽ അവാർഡ്സിൽ പങ്കെടുക്കാനെത്തിയ സെലീന ഗോമസ്. | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സെലീന മരിയ ഗോമസ് |
ജനനം | (1992-07-22) ജൂലൈ 22, 1992 (31 വയസ്സ്) ഗ്രാൻഡ് പ്രിയറി, ടെക്സസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് |
വിഭാഗങ്ങൾ | പോപ്, നൃത്ത സംഗീതം, പോപ് റോക്ക്[1] |
തൊഴിൽ(കൾ) | റെക്കോഡിംഗ് ആർട്ടിസ്റ്റ്, അഭിനേത്രി, ഫാഷൻ ഡിസൈനർ, അവതാരക |
ഉപകരണ(ങ്ങൾ) | വോകൽ, പിയാനോ, ഗിറ്റാർ, ഡ്രം |
വർഷങ്ങളായി സജീവം | 2002 മുതൽ |
ലേബലുകൾ | ഹോളിവുഡ് ഇന്റർസ്കോപ്പ് |
വെബ്സൈറ്റ് | SelenaGomez.com |
അടയ്ക്കുക
2008ൽ യൂനിസെഫിന്റെ ഗുഡ് വിൽ അംബാസഡറായി.[3]