സെൽഡ ഫിറ്റ്സ്ജെറാൾഡ്
From Wikipedia, the free encyclopedia
സെൽഡ ഫിറ്റ്സ്ജെറാൾഡ് (/ˈzɛldə fɪtsˈdʒɛrəld/) 1900 ജൂലൈ 24 ന് ജനിച്ച ഒരു അമേരിക്കൻ ഗ്രന്ഥകാരിയും പ്രസിദ്ധ അമേരിക്കൻ പുസ്തകരചയിതാവായ എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡിന്റെ പത്നിയുമായിരുന്നു.
Zelda Fitzgerald | |
---|---|
ജനനം | Zelda Sayre (1900-07-24)ജൂലൈ 24, 1900 Montgomery, Alabama, U.S. |
മരണം | മാർച്ച് 10, 1948(1948-03-10) (പ്രായം 47) Asheville, North Carolina, U.S. |
അന്ത്യവിശ്രമം | St. Mary's Catholic Cemetery, Rockville, Maryland, U.S. |
തൊഴിൽ | Novelist, short story writer, poet, dancer, painter, socialite |
വിദ്യാഭ്യാസം | Sidney Lanier High School |
Period | 1920–1948 |
പങ്കാളി | F. Scott Fitzgerald |
കുട്ടികൾ | Frances Scott Fitzgerald |
അലബാമയിലെ മോണ്ട്ഗോമറിയിൽ 1900 ജൂലൈ 24 നാണ് സെൽഡ ഫിറ്റ്സ്ജെറാൾഡ് ജനിച്ചത്. അത്യധികമായ മനസ്ഥൈര്യവും സൌന്ദര്യത്താലും അവർ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. അവരും സ്കോട്ടും ജാസ് യുഗത്തിന്റെ ചിഹ്നങ്ങളായി മാറി. ഇത് ഇപ്പോഴും ആഘോഷിക്കുന്നു. സ്കോട്ടിന്റെ ആദ്യ നോവൽ ദ സൈഡ് ഓഫ് പാരഡൈസ്(1920) ഉന്നത വിജയം നേടിയപ്പോൾ, ഉയർന്ന സമൂഹവുമായി അവരെ ബന്ധപ്പെടുത്തി. എന്നാൽ അമിതമദ്യപാനം, അവിശ്വസ്തത, കടുത്ത കുറ്റാരോപണം എന്നിവ അവരുടെ വിവാഹബന്ധത്തെ ബാധിച്ചു. സെൽഡയെ ഇഷ്ടപ്പെടാത്ത ഏണസ്റ്റ് ഹെമിങ്വേ സ്കോട്ടിന്റെ സാഹിത്യ സൃഷ്ടിയിൽ കുറവു വരുത്തിയതിനെ കുറ്റപ്പെടുത്താൻ ശ്രമിച്ചു. അവളുടെ വിപുലമായ ഡയറികളിലെ കവിതകൾ ധാരാളം വസ്തുതകൾ നൽകുന്നു.