സൈമൺ ഹെൽബർഗ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
സൈമൺ മാക്സ്വെൽ ഹെൽബർഗ്[3] (ജനനം: ഡിസംബർ 9, 1980) ഒരു അമേരിക്കൻ നടനും, കൊമേഡിയനും, സംഗീതജ്ഞനുമാണ്. ദ ബിഗ് ബാങ് തിയറിയിലെ ഹൊവാർഡ് വോൾോവീറ്റ്സ് എന്ന കഥാപാത്രത്തിലൂടെ യാണ് അദ്ദേഹം പ്രശസ്തി നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഒരു ക്രിട്ടിക്സ് ചോയിസ് ടെലിവിഷൻ അവാർഡ് നേടിക്കൊടുത്തു. 2016 ൽ ഇറങ്ങിയ ഫ്ലോറൻസ് ഫോസ്റ്റർ ജെങ്കിൻസ് എന്ന ചിത്രത്തിലെ കോസ്മെ മക്മൂൺ എന്ന കഥാപാത്രത്തിനു മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. ഓൾഡ് സ്കൂൾ (2003), ഗുഡ് നൈറ്റ്, ഗുഡ് ലക്ക് (2005), വാക് ഹാർഡ്: ദി ഡീവി കോക്സ് സ്റ്റോറി (2007), എ സീരിയസ് മാൻ (2009) എന്നീ ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു.
വസ്തുതകൾ സൈമൺ ഹെൽബർഗ്, ജനനം ...
സൈമൺ ഹെൽബർഗ് | |
---|---|
ജനനം | Simon Maxwell Helberg (1980-12-09) ഡിസംബർ 9, 1980 (43 വയസ്സ്) Los Angeles, California, US |
കലാലയം | New York University Tisch School of Arts |
തൊഴിൽ | Actor, comedian, musician[1][2] |
സജീവ കാലം | 1999–present |
ടെലിവിഷൻ | The Big Bang Theory |
ജീവിതപങ്കാളി(കൾ) | Jocelyn Towne (m. 2007) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | Sandy Helberg (father) Harriet B. Helberg (mother) |
ബന്ധുക്കൾ | Mason Helberg (brother) |
അടയ്ക്കുക