സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്
From Wikipedia, the free encyclopedia
ഫ്രാൻസിസ് സ്കോട്ട് കീ ഫിറ്റ്സ്ഗെറാൾഡ് (സെപ്റ്റംബർ 24, 1896 – ഡിസംബർ 21,1940) ഒരു അമേരിക്കൻ ജാസ് ഏജ് നോവൽ-ചെറുകഥ എഴുത്തുകാരനായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി അദ്ദേഹത്തെ കരുതുന്നു. നഷ്ടപ്പെട്ട തലമുറ എന്നറിയപ്പെടുന്ന, ഒന്നാം ലോകമഹായുദ്ധകാലത്ത് എഴുതിയിരുന്ന എഴുത്തുകാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം. അദ്ദേഹം നാലു നോവലുകൾ പൂർത്തിയാക്കി. അഞ്ചാമത്തത് പൂർത്തിയാക്കുവാൻ സാധിച്ചില്ല. യുവത്വം, നിരാശ, വാർദ്ധക്യം എന്നീ വിഷയങ്ങളിൽ ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതി അമേരിക്കൻ ജാസ് ഏജ് സംസ്കാരത്തിന്റെയും അപചയത്തിന്റെയും കഥ പറയുന്ന “ഗ്രേറ്റ് ഗാറ്റ്സ്ബി” എന്ന കൃതിയായിരിക്കും.
ഫ്രാൻസിസ് സ്കോട്ട് കീ ഫിറ്റ്സ്ഗെറാൾഡ് | |
---|---|
ജനനം | സെപ്റ്റംബർ 24, 1896 സെന്റ്. പോൾ, മിന്നെസോട്ട, അമേരിക്ക |
മരണം | ഡിസംബർ 21, 1940 ഹോളിവുഡ്, കാലിഫോർണിയ, അമേരിക്ക |
തൊഴിൽ | നോവലിസ്റ്റ്, നാടകകൃത്ത് |
ദേശീയത | അമേരിക്കൻ |
Period | 1920-1940 |
Genre | സാഹിത്യം |
സാഹിത്യ പ്രസ്ഥാനം | മോഡേണിസം |
തന്റെ ജീവിതത്തിലും നോവലുകളിലെ പോലെ വർണ്ണാഭവും ധാരാളിത്വമാർന്നതുമായ ഒരു ശൈലി ആണ് സ്കോട്ട് ഫിറ്റ്സ്ഗെറാൾഡ് പുലർത്തിയിരുന്നത്.