സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനതലസ്ഥാനമായ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം (IATA: AMD, ICAO: VAAH) . പൊതുവെ അഹമ്മദാബാദ് വിമാനത്താവളം എന്ന് അറിയപ്പെടുന്നു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 km (5.0 mi) ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം 150 ലധികം വിമാനങ്ങൾ ഒരു ദിവസം സേവനം നടത്തുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ആയിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പേരിലാണ് ഈ വിമാനത്താവളം നാമകരണം ചെയ്തിരിക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ നഗരങ്ങളിലെ വൈമാനിക യാത്രക്കാരുടെ പ്രധാന വിമാനത്താവളമാണ് ഇത്. 1,124 acres (4.55 km2) വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ വിമാനത്താവളം 11,811 ft (3,600 m) അളവിലുള്ള റൺവേകളുണ്ട്.
സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം അഹമ്മദാബാദ് വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പൊതുവക | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | അഹമ്മദാബാദ് | ||||||||||||||
സമുദ്രോന്നതി | 189 ft / 58 m | ||||||||||||||
നിർദ്ദേശാങ്കം | 23°04′38″N 072°38′05″E | ||||||||||||||
വെബ്സൈറ്റ് | aai.aero/allAirports/... | ||||||||||||||
റൺവേകൾ | |||||||||||||||
|