സർവ്വേ ആന്റ് ലാന്റ് റെക്കോർഡ്സ്, കേരളം
From Wikipedia, the free encyclopedia
കേരള സംസ്ഥാനത്തിലെ ഏറ്റവും പുരാതനമായ ഒരു വകുപ്പാണ് സർവ്വെയും ഭൂരേഖയും വകുപ്പ്. സർവെ ഡയറക്ടറാണ് സംസ്ഥാനത്ത് ഭൂരേഖാസംരക്ഷണം ഉൾപ്പെടെയുള്ള സർവെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന മേലധികാരി. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് അതായത് മലബാർ, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന കാലത്ത് തന്നെ നികുതി പിരിവിന്റെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കേട്ടെഴുത്തും, കണ്ടെഴുത്തും പത്തടിക്കോലുകൊണ്ട് അളന്നുള്ള ഖസറ സർവ്വെയും അക്കാലത്തെ പരമ്പരാഗത സർവ്വെ രീതികളായിരുന്നു. 1882 മുതൽ 1902 കാലഘട്ടത്തിൽ ശാസ്ത്രീയമായി നടന്ന സർവെ, സെറ്റിൽമെന്റ് സർവെ എന്നറിയപ്പെടുന്നു. സെറ്റിൽമെന്റ് സർവെ റിക്കാർഡുകളാണ് ഇന്നും സർവെ, റവന്യൂ പ്രവർത്തനങ്ങളുടെ അടിസ്ഥാന രേഖയായി കണക്കാക്കുന്നത്. കേരള സംസ്ഥാനത്ത് വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ഒറ്റയ്ക്കോ, കൂട്ടായോ അവകാശം ലഭിച്ചിട്ടുള്ളതും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അധീനതയിലുള്ളതുമായ ഭൂമി അതതിന്റെ അവകാശികൾക്ക് നിലവിലെ നിയമങ്ങൾക്ക് വിധേയമായി നൂതന സാങ്കേതിക വിദ്യകളും സർവ്വെ ഉപകരണങ്ങളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ ഡിജിറ്റൽ സർവ്വെ ചെയ്ത് അവകാശികളുടെ പേരിൽ ചേർത്ത് ഭൂരേഖകൾ തയ്യാറാക്കുന്ന ജോലിയാണ് നിലവിൽ സർവെയും ഭൂരേഖയും വകുപ്പ് ചെയ്യുന്നത്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനത്തിൽ ഒരു പരസ്യം പോലെ എഴുതിയ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. |
സർവ്വേ ആന്റ് ലാന്റ് റെക്കോർഡ്സ്, കേരളം സർവ്വേയും ഭൂരേഖയും വകുപ്പ് Directorate of Survey and Land Records | |
വകുപ്പ് അവലോകനം | |
---|---|
ആസ്ഥാനം | സർവ്വേ ഭവൻ, തിരുവനന്തപുരം |
ഉത്തരവാദപ്പെട്ട മന്ത്രി | കെ. രാജൻ, റവന്യൂ മന്ത്രി |
മേധാവി/തലവൻ | സീറാം സാംബശിവ റാവു, ഐ.എ.എസ്, ഡയറക്ടർ |
മാതൃ വകുപ്പ് | ലാൻഡ് റവന്യൂ വകുപ്പ്, കേരള സർക്കാർ |
വെബ്സൈറ്റ് | |
ഔദ്യോഗിക വെബ്സൈറ്റ് |