ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ, ഖത്തർ ഇലെ ഏറ്റവും വലിയ സിവിൽ വിമാനത്താവളം / From Wikipedia, the free encyclopedia
ഖത്തറിൻറെ തലസ്ഥാനമായ ദോഹയിലെ പ്രധാന വിമാനത്താവളമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DOH, ICAO: OTHH) (അറബി: مطار حمد الدولي, Maṭār Ḥamad al-Duwalī ). ഈ വിമാനത്താവളത്തിന് മുൻപ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം ആയിരുന്നു ഖത്തറിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ ബാഹുല്യം നിമിത്തം നിർമ്മിച്ചതാണ് ഹമദ് വിമാനത്താവളം. തുടക്കത്തിൽ ന്യൂ ദോഹ അന്താരാഷ്ട്ര വിമാനത്താവളം (എൻഡിഎഎ) എന്നറിയപ്പെട്ടിരുന്ന ഹമദ് വിമാനത്താവളം 2009 ൽ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്, എന്നാൽ നിർമ്മാണത്തിൽ നേരിട്ട കാലതാമസം കരണം 2014 ഏപ്രിൽ 30-ന് വിമാനത്താവളം തുറന്നു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സും ബാക്കിയുള്ള വിമാനകമ്പനികളും 2014 മെയ് 27 മുതൽ ഔദ്യോഗികമായി പുതിയ വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു[2] . മുൻ അമീർ ആയിരുന്ന ഹമദ് ബിൻ ഖലീഫ അൽതാനിയോടുള്ള ബഹുമാനാർത്ഥം പുനർനാമകരണം ചെയ്ത് ഹമദ് എന്നാക്കി മാറ്റി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം Maṭār Ḥamad al-Duwalī | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
ഉടമ | ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഖത്തർ കമ്പനി ഫോർ എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് (മതാർ) | ||||||||||||||
Serves | ദോഹ, ഖത്തർ | ||||||||||||||
സ്ഥലം | ദോഹ, ഖത്തർ | ||||||||||||||
തുറന്നത് | 30 ഏപ്രിൽ 2014 | ||||||||||||||
Hub for |
| ||||||||||||||
സമുദ്രോന്നതി | 4 m / 13 ft | ||||||||||||||
നിർദ്ദേശാങ്കം | 25°16′23″N 51°36′29″E | ||||||||||||||
വെബ്സൈറ്റ് | ഹമദ് വിമാനത്താവളം | ||||||||||||||
Map | |||||||||||||||
സ്ഥാനം | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2017) | |||||||||||||||
| |||||||||||||||
Source:ATR[1] |