ഹാക്ക് (പ്രോഗ്രാമിംഗ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
ഹാക്സ് എന്ന ലേഖനവുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുക.
![]() | |
രൂപകൽപ്പന ചെയ്തത്: | Julien Verlaguet, Alok Menghrajani, Drew Paroski, and others[1] |
---|---|
വികസിപ്പിച്ചത്: | Meta Platforms |
ഡാറ്റാടൈപ്പ് ചിട്ട: | Static, dynamic, weak, gradual |
സ്വാധീനിക്കപ്പെട്ടത്: | PHP, OCaml, Java, C#, Scala, Haskell |
ഓപറേറ്റിങ്ങ് സിസ്റ്റം: | Cross-platform |
അനുവാദപത്രം: | MIT License[2] |
വെബ് വിലാസം: | hacklang |
പിഎച്ച്പിയുടെ ഒരു ഭാഷാഭേദമായി ഫേസ്ബുക്ക് സൃഷ്ടിച്ച ഹിപ്ഹോപ്പ് വെർച്വൽ മെഷീൻ(HipHop Virtual Machine (HHVM)) പ്രോഗ്രാമിംഗ് ഭാഷയാണ് ഹാക്ക്. എംഐടി ലൈസൻസിന് കീഴിൽ ലൈസൻസുള്ള, ഓപ്പൺ സോഴ്സ് ലാങ്വേജ് ഇമ്പ്ലിമെന്റേഷനാണിത്[2][3][4]
ഡൈനാമിക് ടൈപ്പിംഗും സ്റ്റാറ്റിക് ടൈപ്പിംഗും ഉപയോഗിക്കാൻ പ്രോഗ്രാമർമാരെ ഹാക്ക് അനുവദിക്കുന്നു. ഇത്തരത്തിലുള്ള ടൈപ്പ് സിസ്റ്റത്തെ ഗ്രാജുവൽ ടൈപ്പിംഗ് എന്ന് വിളിക്കുന്നു, ഇത് ആക്ഷൻസ്ക്രിപ്റ്റ് പോലുള്ള മറ്റ് പ്രോഗ്രാമിംഗ് ഭാഷകളിലും നടപ്പിലാക്കുന്നു.[5]ഫംഗ്ഷൻ ആർഗ്യുമെന്റുകൾ, ഫംഗ്ഷൻ റിട്ടേൺ മൂല്യങ്ങൾ, ക്ലാസ് പ്രോപ്പർട്ടികൾ എന്നിവയ്ക്കായി ടൈപ്പുകൾ വ്യക്തമാക്കാൻ ഹാക്കിന്റെ ടൈപ്പ് സിസ്റ്റം അനുവദിക്കുന്നു; എന്നിരുന്നാലും, ലോക്കൽ വേരിയബിളുകളുടെ ടൈപ്പുകൾ എല്ലായ്പ്പോഴും അനുമാനിക്കപ്പെടുന്നു(ടൈപ്പ് ഇന്റിജറാണോ ഫ്ലോട്ടാണോ എന്നത്), അതുകൊണ്ടുതന്നെ അവ പ്രത്യേകം കാണിക്കാൻ സാധ്യമല്ല(ഉദാ: സി ഭാഷയിൽ int x = 10 ഇതിന്റെ ടൈപ്പ് ഇന്റിജർ(int) എന്ന് കാണിച്ചിരിക്കുന്നു, എന്നാൽ ഹാക്കിൽ $x = 10 ഇതിന്റെ ടൈപ്പ് പ്രത്യേകം കാണിച്ചിട്ടില്ല പകരം അത് ഇന്റിജർ(പൂർണ്ണസംഖ്യ) ആണെന്ന് എന്ന് ഊഹിക്കുന്നു)[3][6]