ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും, കവിയുമായിരുന്നു ഹെർമൻ മെൽവിൽ ( Herman Melville - ആഗസ്റ്റ് 1, 1819 – സെപ്തംബർ 28, 1891) .

വസ്തുതകൾ ഹെർമൻ മെൽവിൽ, തൊഴിൽ ...
ഹെർമൻ മെൽവിൽ
Thumb
മെൽവിൽ 1860-ൽ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകൻ, കപ്പൽക്കാരൻ, ലെക്ചറർ, കവി, കസ്റ്റംസ് ഇൻസ്പെക്ടർ
ദേശീയതഅമേരിക്കൻ
Genreസഞ്ചാരസാഹിത്യം, കപ്പൽക്കഥ, അന്യാപദേശം
കയ്യൊപ്പ്Thumb
അടയ്ക്കുക

ജീവചരിത്രം

ഹെർമൻ മെൽവിൻ 1819-ൽ ന്യുയോർക്കിൽ ജനിച്ചു. 72-മത്തെ വയസ്സിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ തികച്ചും അപ്രശസ്തനായി അന്ന എന്ന നഗരത്തിൽ വച്ച് മരിച്ചു. 19-മത്തെ വയസ്സിൽ കപ്പൽ വേലക്കാരനായി ജോലിക്ക് ചേർന്ന അദ്ദേഹം, 21 വർഷത്തോളം കച്ചവട കപ്പലുകളിൽ തിമിംഗിലവേട്ടയുമായി കഴിഞ്ഞു. പിന്നീടദ്ദേഹം സാഹിത്യ രചന തുടങ്ങി. ആത്മകഥാപരമായ നാലു നോവലുകളും രണ്ടു യാത്രാവിവരണങ്ങളും ഒരു കവിതാ സമാഹാരവും പ്രസിദ്ധപ്പെടുത്തിയ മെൽവിന്റേതായുണ്ട്. മൊബി ഡിക്ക് ഉൾപ്പെടെയുള്ള കൃതികളെല്ലാം വൻ പരാജയമായി. മെൽവിന്റെ മരണത്തിനു മുപ്പതു വർഷത്തിനു ശേഷം പ്രസിദ്ധപ്പെടുത്തിയയതിന്റെ 71- മത്തെ വർഷം നോവലിന്റെയും നോവലിസ്റ്റിന്റെയും മഹത്ത്വം ലോകം തിരിച്ചറിഞ്ഞു.

ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ 10 കൃതികളിൽ ഒന്നായി ലോകം ഇന്ന് മൊബി ഡിക്കിനെ വാഴ്ത്തുന്നു. വിധി ഒരിക്കലും ദയവു കനിച്ചിട്ടില്ലാത്ത മെൽവിന്റെ വിശ്വോത്തര ക്ലാസിക്കാണ് മൊബി ഡിക്ക്. 1921 ൽ മൊബിഡിക് തിരിച്ചറിയപ്പെട്ടതിനു ശേഷം അവസാന കാലത്ത് അദ്ദേഹം രചിച്ച 'ബില്ലിബഡ് ' 1924 ൽ പുറത്തു വന്നു. ജീവിതകാലത്ത് 'റ്റൈപ്പി' എന്ന ഒരു കൃതി മാത്രമാണു അൽപ്പമെങ്കിലും ശ്രദ്ധയാകർഷിച്ചത്. മൊബി ഡിക്ക് ഉൾപ്പെടെയുള്ള സൃഷ്ടികൾ ലോകപ്രശംസ നേടുമ്പോളും അതു കാണാൻ വിധി മെൽവിനെ അനുവദിച്ചില്ല. 1891ൽ അദ്ദേഹം അന്തരിച്ചു.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.