ഒന്നാമത്തെ ദലായ് ലാമ
From Wikipedia, the free encyclopedia
മരണശേഷം ഒന്നാമത്തെ ദലായ് ലാമയായി കണക്കാക്കപ്പെട്ട വ്യക്തിയാണ് ഗെൻഡുൺ ഡ്രുപ്പ (തിബറ്റൻ: དགེ་འདུན་གྲུབ་པ།; വൈൽ: dge 'dun grub pa, 1391–1474)[1]
Gendun Drup | |
---|---|
ഒന്നാമത്തെ ദലായ് ലാമ (മരണശേഷം നൽകിയ വിശേഷണം) | |
ഭരണകാലം | N/A |
പിൻഗാമി | ഗെൻഡുൺ ഗ്യാറ്റ്സോ |
Tibetan | དགེ་འདུན་གྲུབ་པ། |
Wylie | dge ’dun grub pa |
ഉച്ചാരണം | [kẽ̀tyn tʂʰùppa] |
Transcription (PRC) | Gêdün Chubba |
THDL | Gendün Druppa |
പിതാവ് | Gonpo Dorje |
മാതാവ് | Jomo Namkha Kyi |
ജനനം | 1391 ഷബ്റ്റോഡ്, യു-സാങ്, ടിബറ്റ് |
മരണം | 1474 (വയസ്സ് 82–83) ടിബറ്റ് |
മദ്ധ്യ ടിബറ്റിലെ സാങ് മേഖലയിലെ സാക്യയ്ക്കടുത്തുള്ള ഗ്യുർമേ റുപ എന്ന സ്ഥലത്തുള്ള ഒരു കാലിത്തൊഴുത്തിലാണ് ഗെൻഡുൺ ഡ്രുപ്പ ജനിച്ചത്. ഇടയനായി വളർന്ന ഇദ്ദേഹത്തിന്റെ ആദ്യ പേര് പേമ ദോർജെ എന്നായിരുന്നു. 1411-ൽ (20 വയസ്സുള്ളപ്പോൾ) ഇദ്ദേഹം ഭിക്ഷുവിന്റെ ദീക്ഷ സ്വീകരിക്കുന്നതിനൊപ്പം ഗെൻഡുൺ ദ്രുപ്പ എന്ന പേരും സ്വീകരിച്ചു. ഷിഗാറ്റ്സെ എന്ന സ്ഥലത്ത് തഷിൽഹുൺപോ മൊണാസ്റ്ററി സ്ഥാപിച്ചത് ഇദ്ദേഹമാണ്. പിൽക്കാലത്ത് ഇത് പഞ്ചൻ ലാമമാരുടെ ആസ്ഥാനമായി മാറി. ഗെൻഡുൺ ഡ്രുപ്പയ്ക്ക് രാഷ്ട്രീയമായി അധികാരമൊന്നുമില്ലായിരുന്നു. 84 വയസ്സിൽ ധ്യാനിക്കുന്നതിനിടെയാണ് ഇദ്ദേഹം മരണമടഞ്ഞത്. അതുവരെ തഷിൽഹുൺപോ മൊണാസ്റ്ററിയുടെ മേധാവിയായിരുന്നു ഇദ്ദേഹം.