![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ae/Un-kashmir-jammu.png/640px-Un-kashmir-jammu.png&w=640&q=50)
2001-02 ലെ ഇന്ത്യാ പാകിസ്ഥാൻ തർക്കം
From Wikipedia, the free encyclopedia
2001-2002 കാലഘട്ടത്തിൽ ഇന്ത്യാ പാകിസ്താൻ ഒത്തു തീർപ്പു ചർച്ചകൾ പരാജയപ്പെടുകയും, അതിന്റെ ഫലമെന്നോണം ഇരു രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണരേഖക്കരികിൽ സൈനികവിന്യാസം നടത്തുകയും ചെയ്തു. 1998 ൽ കാർഗിൽ യുദ്ധത്തിനുശേഷം നടന്ന ഏറ്റവും നിർണ്ണായകമായ സൈനിക നീക്കമായി ഇതു കണക്കാക്കപ്പെടുന്നു.
| ||||||||||||||||||||||||||||||
2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലിമെന്റിനു നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ ഭാഗത്തു നിന്നാണ് ഈ സൈനിക നീക്കം ആരംഭിച്ചത്. ഈ ആക്രമണത്തിൽ തീവ്രവാദികളായ അഞ്ചു പേർ ഉൾപ്പെടെ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.[2] പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു തീവ്രവാദി സംഘടനകളാണ് ഈ ആക്രമണത്തിനു പിന്നിലെന്നു ഇന്ത്യ ആരോപിച്ചിരുന്നു.[3] എന്നാൽ ഇന്ത്യയുടെ ഈ ആരോപണം പാകിസ്താൻ നിഷേധിക്കുകയും, ഈ ആക്രമണങ്ങളിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നു പ്രസ്താവിക്കുകയും ചെയ്തു.[4][5]
ഇന്ത്യാ-പാകിസ്താൻ തർക്കം ഒരു ആണവയുദ്ധത്തിലേക്കു വഴിവെച്ചേക്കാമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വാർത്തകൾ എഴുതി. അന്താരാഷ്ട്ര ചർച്ചക്കൾക്കവസാനം, ഇരു രാജ്യങ്ങളും നിയന്ത്രണരേഖയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു.[6][7]