അലസ്സാൻഡ്രോ വോൾട്ട
From Wikipedia, the free encyclopedia
ഇലക്ട്രോ കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് അലസ്സാൻഡ്രോ വോൾട്ട. [1]വിദ്യുച്ഛക്തിയുടെയും വൈദ്യുതിയുടെയും രംഗത്തു അതുല്യമായ സംഭാവനകൾ നൽകിയ അലെസ്സാന്ദ്രോ വോൾട്ടാ ബാറ്ററിയും മീഥെയ്ൻ വാതകവും കണ്ടുപിടിച്ചു. 1799ലെ വോൾട്ടായിക് ബാറ്ററിയുടെ കണ്ടുപിടിത്തത്തോടെ രാസപരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചു.വോൾട്ടയുടെ കണ്ടുപിടിത്തം ശാസ്ത്രലോകത്തു വലിയ ആവേശം ഉണർത്തിവിടുകയും മറ്റു ശാസ്ത്രജ്ഞർക്ക് ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ശ്രമങ്ങൾ കാലക്രമേണ വൈദ്യുത-രസതന്ത്രം എന്ന ശാഖക്ക് തുടക്കമിടുകയും ചെയ്തു.[2][3]
വസ്തുതകൾ അലസ്സാൻഡ്രോ വോൾട്ട, ജനനം ...
അലസ്സാൻഡ്രോ വോൾട്ട | |
---|---|
ജനനം | 18 ഫെബ്രുവരി 1745 കോമോ, ഇറ്റലി |
മരണം | 5 മാർച്ച് 1827(1827-03-05) (പ്രായം 82) കോമോ, ഇറ്റലി |
ദേശീയത | ഇറ്റാലിയൻ |
അറിയപ്പെടുന്നത് | ബാറ്ററി, മീഥേൻ ഇവയുടെ കണ്ടുപിടിത്തം വോൾട്ട് വോൾട്ടേജ് വോൾട്ട് മീറ്റർ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം & രസതന്ത്രം |
അടയ്ക്കുക