അൾജീറിയ
From Wikipedia, the free encyclopedia
അൾജീരിയ (അറബി: الجزائر, അൽ ജസ'യിർ IPA: [ɛlʤɛˈzɛːʔir], ബെർബെർ: , ലെഡ്സായെർ [ldzæjər]), ഔദ്യോഗിക നാമം: പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യമാണ്.[1]. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ് അൾജീറിയ. ദ്വീപ് എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ് അൾജീറിയ എന്ന പേരു ലഭിച്ചത്. ഭരണഘടനാപരമായി അൾജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്. അൾജീരിയയുടെ അയൽ രാജ്യങ്ങൾ ടുണീഷ്യ (വടക്കുകിഴക്ക്), ലിബിയ (കിഴക്ക്), നീഷർ (തെക്കുകിഴക്ക്), മാലി, മൗറിത്താനിയ (തെക്കുവടക്ക്), മൊറോക്കോ, പശ്ചിമ സഹാറയുടെ ഏതാനും കിലോമീറ്ററുകൾ (പടിഞ്ഞാറ്) എന്നിവയാണ്. ഭരണഘടനാപരമായി അൾജീരിയ ഒരു ഇസ്ലാമിക്ക് അറബ്, അമാസിഘ് (ബെർബെർ) രാജ്യമാണ്. [2] അൾജീരിയ ആഫ്രിക്കൻ യൂണിയൻ, ഒപെക് (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) എന്നിവയുടെ അംഗമാണ്.
പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ الجمهورية الجزائرية الديمقراطية الشعبية Al-Jumhūrīyah al-Jazā’irīyah ad-Dīmuqrāṭīyah ash-Sha’bīyah | |
---|---|
ദേശീയ മുദ്രാവാക്യം: من الشعب و للشعب (അറബിക്) "ജനങ്ങളിൽ നിന്ന്, ജനങ്ങൾക്കുവേണ്ടി" | |
ദേശീയ ഗാനം: കസ്സമാൻ (അറബിക്) ദ് പ്ലെഡ്ജ് | |
തലസ്ഥാനം and largest city | അൾജിയേഴ്സ് |
ഔദ്യോഗിക ഭാഷകൾ | പ്രധാന ഭാഷ: അറബിക്, ബെർബെർ പൊതു ഭാഷ: ഫ്രഞ്ച്1 |
നിവാസികളുടെ പേര് | അൾജീരിയൻ |
ഭരണസമ്പ്രദായം | സെമി-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക് |
• രാഷ്ട്രപതി | അബ്ദെലസീസ് ബൌറ്റെഫ്ലിക |
• പ്രധാനമന്ത്രി | അബ്ദെലസീസ് ബെൽഖാടെം |
ഭരണചരിത്രം | |
• സിയാനിഡ് രാജവംശം | 1236 മുതൽ |
1516 മുതൽ | |
• ഫ്രെഞ്ച് ഭരണം | 1830 മുതൽ |
• റിപ്പബ്ലിക്ക് | ജൂലൈ 5, 1962 |
• ജലം (%) | വളരെ തുഛം |
• 2007 estimate | 33,190,000 (35-ആം) |
• 1998 census | 29,100,867 |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $2534 കോടി (38-ആം) |
• പ്രതിശീർഷം | $7,700 (88-ആം) |
ജി.ഡി.പി. (നോമിനൽ) | 2005 estimate |
• ആകെ | $1020.26 കോടി (48-ആം) |
• Per capita | $3,086 (84-ആം) |
ജിനി (1995) | 35.3 medium |
എച്ച്.ഡി.ഐ. (2004) | 0.728 Error: Invalid HDI value · 102-ആം |
നാണയവ്യവസ്ഥ | അൾജീരിയൻ ദിനാർ (DZD) |
സമയമേഖല | UTC+1 (സി.ഇ.റ്റി) |
not observed | |
കോളിംഗ് കോഡ് | 213 |
ഇൻ്റർനെറ്റ് ഡൊമൈൻ | .dz |
|