ആംഗല മെർക്കൽ (ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ) (ജനനം: ജൂലൈ 17, 1954, ഹാംബർഗ്‌, ജർമ്മനി) ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ്.[1](2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.

വസ്തുതകൾ ആംഗല മെർക്കൽ, Chancellor of Germany ...
ആംഗല മെർക്കൽ
Thumb
Chancellor of Germany
ഓഫീസിൽ
22 November 2005  8 December 2021
രാഷ്ട്രപതിHorst Köhler
Christian Wulff
Joachim Gauck
DeputyFranz Müntefering
Frank-Walter Steinmeier
Guido Westerwelle
Philipp Rösler
മുൻഗാമിGerhard Schröder
Minister of the Environment, Nature Conservation and Nuclear Safety
ഓഫീസിൽ
17 November 1994  26 October 1998
ചാൻസലർHelmut Kohl
മുൻഗാമിKlaus Töpfer
പിൻഗാമിJürgen Trittin
Minister of Women and Youth
ഓഫീസിൽ
18 January 1991  17 November 1994
ചാൻസലർHelmut Kohl
മുൻഗാമിUrsula Lehr
പിൻഗാമിClaudia Nolte
Member of the Bundestag
ഓഫീസിൽ
2 December 1990  8 December 2021
മുൻഗാമിConstituency established
മണ്ഡലംStralsund-Nordvorpommern-
Rügen
വ്യക്തിഗത വിവരങ്ങൾ
ജനനം
Angela Dorothea Kasner

(1954-07-17) 17 ജൂലൈ 1954  (70 വയസ്സ്)
ഹാംബർഗ്, പശ്ചിമ ജർമ്മനി
(ഇപ്പോൾ ജർമ്മനി)
രാഷ്ട്രീയ കക്ഷിChristian Democratic Union (1990–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Democratic Awakening (1989–1990)
പങ്കാളികൾUlrich Merkel (1977–1982)
Joachim Sauer (1998–present)
അൽമ മേറ്റർUniversity of Leipzig
ഒപ്പ്Thumb
അടയ്ക്കുക

ജീവചരിത്രം

1954-ൽ പടിഞ്ഞാറൻ ജർമനിയിൽ ജനിച്ചു.പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രപണ്ഡിതനായിരുന്ന പിതാവിന്റെ സൗകര്യാർഥം കിഴക്കൻ ജർമനിയിലേക്ക് താമസം മാറ്റി.വിദ്യാഭ്യാസകാലത്ത് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയുടെ യുവജനവിഭാഗമായ ഫ്രീ ജർമൻ യൂത്തിൽ അംഗമായി.സംഘടനയുടെ സമര-പ്രചാരണവിഭാഗത്തിന്റെ സെക്രട്ട്രിയായിരുന്നു.ലീപ്സിഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിച്ചു.ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് നേടി.1989-ൽ രാഷ്ട്രീയപ്രവേശം.കിഴക്കൻ ജർമനിയിലേ ആദ്യ ജനാധിപത്യ സർക്കാരിൽ ഉപവക്താവായി.എെക്യ ജർമനി രുപീകരിച്ചപ്പോൾ 1990-ൽ അധോസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1991-ൽ ഹെൽമുട്ട് കോൾ ചാൻസലറായപ്പോൾ വനിതാ-യുവജനക്ഷോമമന്ത്രിയായി.1994-ൽ പരിസ്ഥിതിമന്ത്രിയും.1998-ൽ സി.ഡി.യുവിന്റെ ആദ്യ വനിതജനറൽ സെക്രട്ട്രിയായി.2000-ൽ സി.ഡി.യു നേതൃതത്തിൽ എത്തിയ മെർക്കൽ 2005-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ചാൻസലറായി.2013- ൽ ഭൂരിപക്ഷം വർധിപിച്ച് മെർക്കൽ രണ്ടാംപ്രാവശ്യവും ചാൻസലറായി. 2007- ൽ യൂറോപ്യൻ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മെർക്കൽ ജി-8 രാജ്യങ്ങളുടെ അധ്യക്ഷയായും പ്രവർത്തിച്ചു.

സവിശേഷതകൾ&ബഹുമതികൾ

  1. ആദ്യ വനിതാചാൻസലർ.
  2. ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയന്റെ ആദ്യ വനിതാഅദ്ധ്യക്ഷ.
  3. ഫോബസ് മാസികയുടെ ലോകത്തെ ഏറ്റവും കരുത്തയായ വനിത ​എന്ന വിഷേഷണം ഒൻപതാം തവണയും ലഭിച്ചു.[2]
  4. 2015-ലെ ടൈം പേഴ്സൺ ഒാഫ് ദ ഇയർ അവാർഡ്.'ചാൻസലർ ഒാഫ് ഫ്രീ വേൾഡ്' എന്നാണ് ടൈം മാസിക ഇവർക്ക് നൽകിയ വിശേഷണം.[3]

കലയിലും മാധ്യമത്തിലും

പാരിസിൽ താമസിക്കുന്ന ഇംഗ്ലിഷ് നാടകക്രത്ത് നിക്ക് അവ്ഡെ രചിച്ച യൂറോപ്യൻ ത്രയത്തിൽ(ബ്രഗസ്,അന്റവർപ്പ്, ടെർവുറൽ)എന്നീ മൂന്നൂ നാടകങ്ങളിൽ ബ്രഗസിലും ടെർവുറലിലും മെർക്കൽ പ്രധാനകഥാപാത്രമാണ്.മിച്ചൽ പറസ്ക്കോവിന്റെ നോവലായ ഇൻ സർച്ച് ഒാഫ് സിക്സ്പെൻസിൽ മെർക്കൽ എന്ന വനിതാസഖാവും അവരുടെ ഉറ്റസുഹൃത്തായി സ്ഷാബുല എന്ന വ്യക്തിയും ഉണ്ട്.[4]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.