ബാച്ചസ്
From Wikipedia, the free encyclopedia
ഇറ്റാലിയൻ ബറോക്ക് മാസ്റ്റർ മൈക്കലാഞ്ചലോ മെറിസി ഡാ കാരവാജിയോ(1571-1610) വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് ബാച്ചസ് (c. 1596). കർദിനാൾ ഡെൽ മോണ്ടെ കമ്മീഷൻ ചെയ്ത ഈ ചിത്രത്തിൽ മുടിയിൽ മുന്തിരിയും മുന്തിരി ഇലകളും കൊണ്ട് പ്രാചീനമായ വസ്ത്രധാരണരീതിയിൽ ചാരിയിരിക്കുന്ന യുവത്വമുള്ള ബാക്കസ് തന്റെ അയഞ്ഞ വസ്ത്രത്തിന്റെ ചരടിൽ വിരൽ ചൂണ്ടുന്നത് പെയിന്റിംഗിൽ കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഒരു കൽമേശയിൽ പഴം നിറഞ്ഞ ഒരു പാത്രവും ചുവന്ന വീഞ്ഞിന്റെ ഒരു വലിയ കാരഫും ഉണ്ട്. അതേ വീഞ്ഞിന്റെ ആഴം കുറഞ്ഞ ഒരു പാനപാത്രം അവൻ നീട്ടി കാഴ്ചക്കാരനെ തന്നോടൊപ്പം ചേരാൻ ക്ഷണിക്കുന്നു. ഫ്ലോറൻസിലെ ഉഫിസി ഗാലറിയിലാണ് ഈ ചിത്രം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[1]