ബെൽഗാം

From Wikipedia, the free encyclopedia

ബെൽഗാംmap

15.55°N 74.35°E / 15.55; 74.35 ബെൽഗാം (കന്നഡ: ಬೆಳಗಾವಿ ബെളഗാവി, മറാത്തി: बेळगांव Belgaon) കർണാടകത്തിലെ ബെൽഗാം ജില്ലയിലെ ഒരു നഗരവും മുൻസിപ്പൽ കോർപ്പറേഷനുമാണ്‌. സംസ്കൃതത്തിലെ 'വേണുഗ്രാമം' എന്ന പേരിൽ നിന്നാണ് ബെൽഗാം എന്ന പേര് വന്നത് .

വസ്തുതകൾ
ബെൽഗാം
Thumb
Location of ബെൽഗാം
ബെൽഗാം
Location of ബെൽഗാം
in കർണാടക
രാജ്യം  ഇന്ത്യ
സംസ്ഥാനം കർണാടക
ജില്ല(കൾ) ബെൽഗാം ജില്ല
Mayor Under DC Rule
ജനസംഖ്യ
ജനസാന്ദ്രത
5,64,000 (2005)
42/km2 (109/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
13,415 km2 (5,180 sq mi)
762 m (2,500 ft)
കോഡുകൾ
അടയ്ക്കുക

സമുദ്രനിരപ്പിൽ നിന്ന് 2, 500 അടി (762 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ബെൽഗാം ജില്ലയുടെ ആസ്ഥാനം കൂടിയാണ്‌. മഹാരാഷ്ട്രയുമായും, ഗോവയുമായും ഈ നഗരം അതിർത്തി പങ്കിടുന്നു.

2001 സെൻസസ് പ്രകാരം ബെൽഗാമിലെ ജനസംഖ്യ 629,000 ആണ്. ഇതിൽ 51% പുരുഷന്മരും, 49% സ്ത്രീകളും ആണ്. 78% ആണ് സാക്ഷരതാനിരക്ക്.

റയിൽ,റോഡ്,വ്യോമ മാർഗ്ഗേണ ഇവിടെയെത്തിച്ചേരവുന്നതാണ്.കോലാപ്പൂർ(മഹാരാഷ്ട്ര),ഹുബ്ലി-ധാർവാഡ് കർണ്ണാടക എന്നിവ ഏറ്റവും അടുത്ത നഗരങ്ങളാണ്.സായുധ സേനകളുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.ഇന്ത്യൻ വ്യോമസേന യുടെ പ്രധാനപ്പെട്ട താവളങ്ങളിലൊന്ന് ഇവിടെയാണ്.

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങൾക്ക് ബെൽഗാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഒട്ടേറെ സമര സേനാനികൾ തടവിലാക്കപ്പെട്ട കുപ്രസിദ്ധമായ ബെൽഗാം സെന്ററൽ ജയിൽ ഇവിടെയാണ്.

അതിർത്തി തർക്കം

ഈ പ്രദേശത്തിനു വേണ്ടി കർണാടകവും മഹാരാഷ്ട്രയുമായിരൂക്ഷമായ അതിർത്തിത്തർക്കം നിലനിൽക്കുന്നു.ഭൂരിഭാഗം ജനങ്ങളും മറാത്തക്കാരാണ്.ഈ പ്രദേശത്തിന്റെ വികസന കാര്യത്തിൽ വമ്പിച്ച വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബെൽഗാം നഗരത്തെ മഹാരാഷ്ട്രത്തോട് ചേർക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്.[1][2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.