ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)
ഇന്ത്യൻ സ്വാതന്ത്ര്യസമരം / From Wikipedia, the free encyclopedia
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.
- ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ശിപായിലഹള (ചലച്ചിത്രം) കാണുക.
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857) | |||||||||
---|---|---|---|---|---|---|---|---|---|
ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾ ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
![]() 7 നാട്ടുരാജ്യങ്ങൾ, പൊതുജനങ്ങൾ | ![]() ![]() 20 Princely states aiding the British including the independent states of Nepal, Kashmir as well as smaller states in region | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
Bahadur Shah II Nana Sahib Mirza Mughal Bakht Khan Rani Lakshmi Bai Tantya Tope Begum Hazrat Mahal | Commander-in-Chief, India: George Anson (to May 1857) Sir Patrick Grant Sir Colin Campbell from (August 1857) Jang Bahadur[1] |
1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.[2]