![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Google_2015_logo.svg/langml-640px-Google_2015_logo.svg.png&w=640&q=50)
ഗൂഗിൾ
അമേരിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്-ടെക്നോളജി കമ്പനി / From Wikipedia, the free encyclopedia
ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ (ഇംഗ്ലീഷ് ഉച്ചാരണം - IPA: [ˈguːgəl]) ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു[4]
![]() | |
പബ്ലിക് (NASDAQ: GOOG) (എൽ.എസ്.ഇ: GGEA) | |
വ്യവസായം | ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ |
സ്ഥാപിതം | മെൻലോ പാർക്ക്, കാലിഫോർണിയ (സെപ്റ്റംബർ 27 1998)[1] |
സ്ഥാപകൻ | സെർഗി ബ്രിൻ ലാറി പേജ് |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | സുന്ദർ പിച്ചൈ (സി.ഇ.ഒ.) |
ഉത്പന്നങ്ങൾ | ഗൂഗിൾ ഉല്പന്നങ്ങളുടെ പട്ടിക കാണുക |
വരുമാനം | ![]() |
പ്രവർത്തന വരുമാനം | ![]() |
മൊത്ത വരുമാനം | ![]() |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
ജീവനക്കാരുടെ എണ്ണം | 19,604 (ജൂൺ 30 2008)[3] |
മാതൃ കമ്പനി | സ്യതന്ത്ര സ്ഥാപനം (1998-2015) ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് (2015 മുതൽ) |
അനുബന്ധ സ്ഥാപനങ്ങൾ | YouTube, Kaggle, Google LLC, Firebase, Google Map, Google Photos, Google Chrome, Google Play, Google Translate, Google Meet, Google Class Room, Google Drive, Google Calendar ..... |
വെബ്സൈറ്റ് | Google.com |
2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.[5] സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദ്ർ രണ്ടിനും CEO സ്ഥാനം വഹിക്കുന്നു.