ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ
From Wikipedia, the free encyclopedia
ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ് റാറ്റ്സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 - 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ് 7-ന് സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബെനഡിക്റ്റ് പതിനാറാമൻ | |
---|---|
സ്ഥാനാരോഹണം | 19 ഏപ്രിൽ 2005 |
ഭരണം അവസാനിച്ചത് | 28 ഫെബ്രുവരി 2013 |
മുൻഗാമി | ജോൺ പോൾ രണ്ടാമൻ |
പിൻഗാമി | ഫ്രാൻസിസ് മാർപ്പാപ്പ |
വൈദിക പട്ടത്വം | 29 ജൂൺ 1951 |
മെത്രാഭിഷേകം | 28 മേയ് 1977 |
കർദ്ദിനാൾ സ്ഥാനം | 27 ജൂൺ 1977 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ജോസഫ് അലോഷ്യസ് റാറ്റ്സിങ്ങർ |
ജനനം | (1927-04-16) 16 ഏപ്രിൽ 1927 (97 വയസ്സ്) മാർക്ടൽ, ബവേറിയ, ജർമ്മനി |
മരണം | 31 ഡിസംബർ 2022(2022-12-31) (പ്രായം 95) മദർ ചർച്ച് മൊണാസ്ട്രി, വത്തിക്കാൻ സിറ്റി |
ദേശീയത | ജർമ്മൻ (along with Vatican citizenship) |
വിഭാഗം | റോമൻ കത്തോലിക്കാ സഭ |
മാതാപിതാക്കൾ | Joseph Ratzinger, Sr., Maria Ratzinger |
ഒപ്പ് | |
Other Popes named ബെനഡിക്ട് |
ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു (1724-1730) ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19-ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. 2022 ഡിസംബർ 31-ന് സെൻട്രൽ യൂറോപ്യൻ സമയം രാവിലെ 9:34-ന് വത്തിക്കാനിലെ വസതിയിൽ വച്ച് കാലം ചെയ്തു.[1]