പലസ്തീൻ (രാജ്യം)
പശ്ചിമേഷ്യയിലെ രാജ്യം / From Wikipedia, the free encyclopedia
പശ്ചിമേഷ്യയിലെ ഒരു രാഷ്ട്രമാണ്[9][10] ഫലസ്തീൻ (അറബി: فلسطين Filasṭīn), അഥവാ പലസ്തീൻ രാഷ്ട്രം[i] (അറബി: دولة فلسطين Dawlat Filasṭīn). അറബി ജനത അധിവസിക്കുന്ന ഈ രാജ്യത്ത് 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. വെസ്റ്റ് ബാങ്ക് (ഇസ്രയേലുമായും ജോർദാനുമായും അതിർത്തി പങ്കിടുന്ന പ്രദേശം), ഗാസാ മുനമ്പ് (ഇസ്രയേലുമായും ഈജിപ്തുമായും അതിർത്തി പങ്കിടുന്ന പ്രദേശം) എന്നിവയാണ് ഫലസ്തീന്റെ കയ്യിലുള്ള പ്രദേശങ്ങൾ[11]. 1967 ലെ ആറുദിനയുദ്ധം മുതൽ വെസ്റ്റ് ബാങ്ക് പൂർണമായും ഇസ്രായേലിൻ്റെ സൈനിക അധിനിവേശത്തിന് കീഴിൽ ആണ്.
സ്റ്റേറ്റ് ഓഫ് ഫലസ്തീൻ[i] دولة فلسطين Dawlat Filasṭin | |
---|---|
പലസ്തീൻ അവകാശപ്പെടുന്ന പ്രദേശം (പച്ച നിറത്തിൽ).
ഇസ്രായേൽ അവകാശപ്പെടുന്ന പ്രദേശം (ഇളം പച്ച നിറത്തിൽ). അവകാശവാദമുന്നയിക്കുന്ന എല്ലാ പ്രദേശങ്ങളും ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്നു. | |
തലസ്ഥാനം | |
വലിയ നഗരം | ജെറുസലേം (പ്രഖ്യാപിക്കപ്പെട്ടത്) ഗാസ (യഥാർത്ഥത്തിൽ)a |
ഔദ്യോഗിക ഭാഷകൾ | അറബി |
ഭരണസമ്പ്രദായം | നിയമപ്രകാരേണ പാർലമെന്ററി ജനാധിപത്യം[3] യദാർത്ഥത്തിൽ അർദ്ധ പ്രസിഡൻഷ്യൽ സംവിധാനം. |
• പ്രസിഡന്റ് | മഹമൂദ് അബ്ബാസ്b |
• പാർലമെന്റ് സ്പീക്കർ | സലിം സനൂൻ |
നിയമനിർമ്മാണസഭ | നാഷണൽ കൗൺസിൽ |
രൂപീകരണം | |
• സ്വാതന്ത്ര്യം പ്രഖ്യാപിചത് | 15 നവംബർ 1988 (35 വർഷങ്ങൾക്ക് മുമ്പ്) (1988-11-15) |
29 November 2012 | |
• രാഷ്ട്രപദവി | പ്രാബല്യത്തിൽ ഇല്ല [4][5]c[iii] |
• ഇസ്രായേലുമായുള്ള പരമാധികാര തർക്കം. | തുടരുന്നു. |
• ആകെ വിസ്തീർണ്ണം | 6,220 km2 (2,400 sq mi)
|
• 2023 estimate | 5,483,450a (124th) |
ജി.ഡി.പി. (PPP) | 2008a estimate |
• ആകെ | $11.95 ലക്ഷം കോടിa (–) |
• പ്രതിശീർഷം | $2,900a (–) |
ജിനി (2009) | 35.5 medium |
എച്ച്.ഡി.ഐ. (2013) | 0.670a medium · 110th |
നാണയവ്യവസ്ഥ | ഇസ്രായേലി ഷെക്കൽ (NIS)[അവലംബം ആവശ്യമാണ്][8] (ILS) |
സമയമേഖല | UTC+2 ( ) |
UTC+3 ( ) | |
ഡ്രൈവിങ് രീതി | വലതു വശംd |
കോളിംഗ് കോഡ് | +970 |
ISO കോഡ് | PS |
ഇൻ്റർനെറ്റ് ഡൊമൈൻ | .ps |
|
ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീൻ. പലസ്തീൻ എന്ന് ഫലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'ഫലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ് (363 ച.കി.മീ.), കിഴക്കൻ ജെറുസലേം എന്നിവയടങ്ങിയതാണ് ഫലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ (എൽ റിഫാ) നഗരം. ഫലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണ സംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. പലസ്തീൻ മേഖലയിലെ പ്രദേശങ്ങൾ മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. മേഖലയിൽ പൂർണ്ണ അധികാരമുള്ള പലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്.