സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. From Wikipedia, the free encyclopedia
വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി(തെലുഗ്: వరాహగిరి వేంకట గిరి) (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.
വരാഹഗിരി വെങ്കട ഗിരി | |
---|---|
ഇന്ത്യയുടെ നാലാമത്തെ പ്രസിഡന്റ് | |
ഓഫീസിൽ 1969 ഓഗസ്റ്റ് 24 – 1974 ഓഗ്സ്റ്റ് 24 | |
പ്രധാനമന്ത്രി | ഇന്ദിര ഗാന്ധി |
Vice President | ഗോപാൽ സ്വരൂപ് പാഥക് |
മുൻഗാമി | മുഹമ്മദ് ഹിദായത്തുള്ള (Acting) |
പിൻഗാമി | ഫക്രുദീൻ അലി അഹമ്മദ് |
ഇന്ത്യയുടെ താൽക്കാലിക പ്രസിഡന്റ് | |
ഓഫീസിൽ 1969 മേയ് 3 – 1969 ജൂലൈ 20 | |
പ്രധാനമന്ത്രി | ഇന്ദിര ഗാന്ധി |
മുൻഗാമി | സകീർ ഹുസൈൻ |
പിൻഗാമി | മുഹമ്മദ് ഹിദായത്തുള്ള (ആക്റ്റിംഗ്) |
ഇന്ത്യയുടെ വൈസ് പ്രസിഡന്റ് | |
ഓഫീസിൽ 1967 മേയ് 13 – 1969 മേയ് 3 | |
രാഷ്ട്രപതി | സക്കീർ ഹുസൈൻ |
മുൻഗാമി | സക്കീർ ഹുസൈൻ |
പിൻഗാമി | ഗോപാൽ സ്വരൂപ് പാഥക് |
കർണാടക ഗവർണർ | |
ഓഫീസിൽ 1965 ഏപ്രിൽ 2 – 1967 മേയ് 13 | |
മുഖ്യമന്ത്രി | സിദ്ദവനഹള്ളി നിജലിംഗപ്പ |
മുൻഗാമി | സത്യാവന്ത് മല്ലണ്ണ ശ്രീനാഗേഷ് |
പിൻഗാമി | ഗോപാൽ സ്വരൂപ് പാഥക് |
കേരള ഗവർണർ | |
ഓഫീസിൽ 1960 ജൂലൈ 1 – 1965 ഏപ്രിൽ 2 | |
മുഖ്യമന്ത്രി | പട്ടം താണുപിള്ള ആർ. ശങ്കർ |
മുൻഗാമി | ബർഗുള രാമേശ്വര റാവു |
പിൻഗാമി | അജിത്ത് പ്രസാദ് ജെയിൻ |
ഉത്തർ പ്രദേശ് ഗവർണർ | |
ഓഫീസിൽ 1956 ജൂൺ 10 – 1960 ജൂൺ 30 | |
മുഖ്യമന്ത്രി | സമ്പൂർണ്ണാനന്ത് |
മുൻഗാമി | കൻഹയ്യാലാൽ മനേക്ലാൽ മുൻഷി |
പിൻഗാമി | ബുർഗുള രാമേശ്വര റാവു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബെഹ്രാംപൂർ, മദ്രാസ് പ്രെസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ഒഡിഷയിൽ) | 10 ഓഗസ്റ്റ് 1894
മരണം | 23 ജൂൺ 1980 85) മദ്രാസ്, തമിഴ് നാട്, ഇന്ത്യ (ഇപ്പോൾ ചെന്നൈ) | (പ്രായം
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1916 മുതൽ) |
മറ്റ് രാഷ്ട്രീയ അംഗത്വം | സിൻ ഫൈൻ (1916-നു മുൻപ്) |
പങ്കാളി | സരസ്വതി ബായി |
അൽമ മേറ്റർ | ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജ് |
ഒപ്പ് | |
ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഒഡിഷയിലെ ബർഹാമ്പൂരിൽ തെലുഗു ദമ്പതികളുടെ മകനായി ജനിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രവർത്തകനായ അഭിഭാഷകനായിരുന്നു പിതാവായ വി. വി. ജോഗയ്യ പാണ്ടുലു. ഗിരിയുടെ മാതാവ് സ്വാതന്ത്ര്യസമരത്തിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ച് ജയിൽവാസം അനുഭവിച്ച ബെർഹാമ്പൂരിലെ സ്വാതന്ത്ര്യ സമരനായികയായ സുഭദ്രാമ്മ ആയിരുന്നു. [1]
ഗിരി സരസ്വതിഭായിയെ വിവാഹം കഴിച്ചു. അവർക്ക് 14 മക്കൾ ഉണ്ടായിരുന്നു. [2]
ബെർഹാമ്പൂരിലെ ഖല്ലിക്കോട്ടെ കോളേജിലാണ് ഇന്ത്യയിലെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. [3] തുടർന്ന് 1913ൽ അദ്ദേഹം നിയമം പഠിക്കാനായി അയർലന്റിലെ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. 1913-1916 വരെ അവിടെ പഠിച്ചു. [4] അവിടുത്തെ Sinn Féin പ്രസ്ഥാനവുമായി അടുത്തതിനാൽ അദ്ദേഹത്തെ ഡബ്ലിനിൽനിന്നും 1916ൽ നാടുകടത്തി. [5][6][7]
ഡബ്ലിനിൽനിന്നും ഇന്ത്യയിൽ വന്നശേഷം അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിച്ചേർന്നു.[8] അതിനോടൊപ്പം അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിക്കാനും തുടങ്ങി. ആ പാർട്ടിയുടെ ലക്നോ സമ്മേളനത്തിൽ സംബന്ധിക്കുകയും ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. [9]
തന്റെ ജീവിതത്തിലുടനീളം തൊഴിലാളിപ്രസ്ഥാനപ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകിയിട്ടുണ്ട്. [10] ഗിരി, 1923ൽ സ്ഥാപിച്ച All India Railwaymen’s Federation ന്റെ സ്ഥാപകനും പത്തുവർഷത്തോളം അതിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്നു. [11][12][13]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.