![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/00/Wildfire_in_California.jpg/640px-Wildfire_in_California.jpg&w=640&q=50)
കാട്ടുതീ
കാട്ടുപ്രദേശങ്ങളിൽ അനിയന്ത്രിതമായി പടരുന്ന കാട്ടുതീ / From Wikipedia, the free encyclopedia
കാടുകളിലോ മറ്റ് ചെടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഇടങ്ങളിലോ ഉണ്ടാകുന്ന അനിയന്ത്രിതമായ തീപ്പിടുത്തത്തെയാണ് കാട്ടുതീ എന്നു പറയുന്നത്. പ്രകൃത്യാലുള്ള കാരണത്താലോ മനുഷ്യരുടെ വിവേചനരഹിതമായ പ്രവർത്തനങ്ങളാലോ ആണ് കാട്ടുതീ ഉണ്ടാവാറ്.
![പകൽ സമയത്ത് കാട്ടിലുണ്ടാകുന്ന കാട്ടുതീ](http://upload.wikimedia.org/wikipedia/commons/thumb/0/00/Wildfire_in_California.jpg/640px-Wildfire_in_California.jpg)
വളരെയധികം ചൂടുള്ള ഉഷ്ണകാലത്താണ് കാട്ടുതീ സാധാരണയായി ഉണ്ടാകുന്നത്. ഓസ്ട്രേലിയയും അമേരിക്കയും കാനഡയും ചൈനയുമെല്ലാം കാട്ടുതീയുടെ ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളാണ്. എല്ലായിടത്തും കാട്ടുതീ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കാട്ടുതീ വനങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. കൂടിക്കൊണ്ടിരിക്കുന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോതുകൂട്ടും. ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ വനമേഖലയുടെ പകുതിയിലധികവും കാട്ടുതീ ബാധിതപ്രദേശമാണ്[1].