മനുഷ്യ നേത്രം, റെറ്റിനയിലെ മൂന്ന് തരത്തിലുള്ള കോൺകോശങ്ങളുടെ സഹായത്താൽ നിറങ്ങൾ തിരിച്ചറിയുന്ന ട്രൈക്രോമാറ്റിക് വർണ്ണ ദർശനം വിശദീകരിക്കുന്ന സിദ്ധാന്തമാണ് യംഗ്-ഹെൽംഹോൾട്സ് സിദ്ധാന്തം. പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രഞജ്ഞരായിരുന്ന തോമസ് യംഗിന്റെയും, ഹെർമൻ വോൺ ഹെൽംഹോൾട്ട്സിന്റെയും സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഈ സിദ്ധാന്തം ട്രൈക്രോമാറ്റിക് സിദ്ധാന്തം എന്നും അറിയപ്പെടുന്നു. 1802-ൽ, യംഗ് കണ്ണിൽ മൂന്ന് തരം ഫോട്ടോറിസെപ്റ്ററുകൾ (ഇപ്പോൾ കോൺ കോശങ്ങൾ എന്നറിയപ്പെടുന്നു) ഉണ്ടെന്നും, അവ ഓരോന്നും ദൃശ്യപ്രകാശത്തിന്റെ ഒരു പ്രത്യേക ശ്രേണിയോട് കൂടുതൽ സംവേദനക്ഷമമാണ് എന്നും രേഖപ്പെടുത്തി.[1]

Thumb
കണ്ണിന്റെ റെറ്റിനയിൽ ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് വ്യത്യസ്ത തരം റിസപ്റ്ററുകൾ അടങ്ങിയിരിക്കുന്നുവെന്ന് തോമസ് യംഗും ഹെർമൻ വോൺ ഹെൽംഹോൾട്ട്സും അനുമാനിച്ചു.

1850-ൽ ഹെർമൻ വോൺ ഹെൽംഹോൾട്ട്സ് ഈ സിദ്ധാന്തം കൂടുതൽ വികസിപ്പിച്ചെടുത്തു.[2] ഏത് തരംഗദൈഘ്യത്തോടാണോ കോൺ കോശങ്ങൾ സംവേദനക്ഷമമായിരിക്കുന്നത് എന്നതിനെ അനുസരിച്ച്, കോൺ കോശങ്ങളെ ഹ്രസ്വ- (വയലറ്റ്), മധ്യ- (പച്ച , ദീർഘ (ചുവപ്പ്) എന്നിങ്ങനെ തരംതിരിക്കാം എന്ന് പറഞ്ഞു. മൂന്ന് തരം കോണുകൾ കണ്ടെത്തിയ സിഗ്നലുകളുടെ ആപേക്ഷിക ശക്തി മസ്തിഷ്കം നിറമായി വ്യാഖ്യാനിക്കുന്നു. വർണ്ണ ദർശനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്റെ അടിസ്ഥാനം ഇന്നും യംഗ്-ഹെൽംഹോൾട്സ് ട്രൈക്രോമാറ്റിക് സിദ്ധാന്തമാണ്.

ഉദാഹരണത്തിന്, മഞ്ഞ വെളിച്ചം ചുവപ്പ്, പച്ച എന്നിവയുടെ വ്യത്യസ്ത അനുപാതങ്ങൾ ഉപയോഗിക്കുന്നു, എന്നാൽ നീല വളരെ കുറച്ച് മാത്രമേ വരൂ. അതിനാൽ ഏത് നിറവും മൂന്ന് കോണുകളുടെയും മിശ്രിതത്തെ ആശ്രയിച്ചിരിക്കുന്നു; ഉദാഹരണത്തിന്, ശക്തമായ ചുവന്ന-സെൻ‌സിറ്റീവ്, ഇടത്തരം പച്ച-സെൻ‌സിറ്റീവ്, കുറഞ്ഞ നീല-സെൻ‌സിറ്റീവ്. മാത്രമല്ല, തീവ്രത തലച്ചോറിലേക്കുള്ള ഡിസ്ചാർജിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ നിറങ്ങളുടെ തീവ്രത, അവയുടെ നിറങ്ങൾ മാറ്റാതെ തന്നെ മാറ്റാൻ കഴിയും. ചുവപ്പ്-പച്ച മിശ്രിതത്തിൽ നിന്ന് മഞ്ഞയെ വേർതിരിക്കാത്തതിനാൽ സിസ്റ്റം തികഞ്ഞതല്ല, പക്ഷേ ഇവയ്ക്ക് സൂക്ഷ്മമായ പാരിസ്ഥിതിക മാറ്റങ്ങൾ ശക്തമായി കണ്ടെത്താനാകും. 1857-ൽ ജെയിംസ് മാക്സ്വെൽ യംഗ്-ഹെൽംഹോൾട്ട്സിന്റെ സിദ്ധാന്തം തെളിയിക്കാൻ ലീനിയർ ആൾജിബ്ര ഉപയോഗിച്ചു.[3]

ചുവപ്പ്, പച്ച, നീല സെൻസിറ്റീവ് എന്നിങ്ങനെയല്ലാതെ മൂന്ന് വ്യത്യസ്ത തരംഗദൈർഘ്യ ശ്രേണികളോട് അതായയത് മഞ്ഞനിറത്തിലുള്ള പച്ച, സയാനിഷ്-പച്ച, നീല എന്നിങ്ങനെയുള്ള സെല്ലുകളുടെ സംവേദനക്ഷമതയുടെ അസ്തിത്വം ആദ്യമായി കാണിച്ചത് 1956 ൽ ഗുന്നാർ സ്വൈറ്റിചിൻ ആണ്.[4] 1983-ൽ ഡാർട്ട്നാൽ, ബൌമേക്കർ, മോളൻ എന്നിവരുടെ പരീക്ഷണത്തിൽ, സിംഗിൾ ഐ കോൺ കോശങ്ങളുടെ മൈക്രോസ്പെക്ട്രോഫോട്ടോപിക് റീഡിംഗുകൾ വഴി മനുഷ്യ റെറ്റിനകളിൽ ഇത് സാധൂകരിക്കപ്പെട്ടു.[5] ജീവിച്ചിരിക്കുന്ന മനുഷ്യരുടെ റെറ്റിനകളിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം കൊണ്ടും, ശവശരീരങ്ങളിൽ നിന്ന് നീക്കം ചെയ്ത റെറ്റിന കോശങ്ങളുടെ പ്രകാശം ആഗിരണം വഴിയും ഈ സിദ്ധാന്തത്തിന്റെ മുമ്പത്തെ തെളിവുകൾ ലഭിച്ചിരുന്നു.[6]

പരാമർശങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.