അന്നപൂർണ്ണാദേവി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ പ്രശസ്തയായ സുർബഹാർ വാദകയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദുഷിയുമായിരുന്നു അന്നപൂർണ്ണാദേവി (23 ഏപ്രിൽ 1927 - 13 ഒക്ടോബർ 2018) (ഹിന്ദി: अन्नपूर्णा देवी, ഉർദു: وشن آراخان).
Remove ads
ബാല്യം
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉന്നതമായ പാരമ്പര്യമാണ് അന്നപൂർണ്ണദേവി പ്രതിനിധീകരിക്കുന്നത്. 1927 ഏപ്രിൽ 23 ന് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ മകളായി മെയ്ഹാറിൽ ജനിച്ചു. സേനിയ മെയ്ഹാർഖരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു. റോഷനാരാഖാൻ എന്നായിരുന്നു ആദ്യ പേര്. ഉസ്താദ് തന്നെയായിരുന്ന ആദ്യ ഗുരുവും. ഉസ്താദിന്റെ മൂന്നു പെൺകുട്ടികളിൽ (ജഹനാര, ശാരിജ, റോഷനാരാ) ഏറ്റവും ഇളയവളായിരുന്നു അന്നപൂർണ. ശാരിജ കുട്ടിക്കാലത്തേ മരിച്ചു പോയി. വിവാഹിതയായ ജഹനാരയ്ക്ക് ഭർത്തൃഗൃഹത്തിൽ തന്റെ സംഗീതത്തെ ചൊല്ലി ക്രൂര പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നു. ഭർത്തൃമാതാവ് ജഹനാരയുടെ തംബുരു കത്തിച്ചുകളഞ്ഞതറിഞ്ഞ ഉസ്താദ്, റോഷനാരയെ സംഗീതം പഠിപ്പിക്കേണ്ടതില്ലെന്നു വിചാരിച്ചെങ്കിലും സഹോദരനായ അലി അക്ബാർഖാനെ സംഗീതം പഠിപ്പിക്കുന്നത് യാദൃച്ഛികമായി കാണാനിടയായ അദ്ദേഹം മനം മാറി അവർക്ക് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും സിത്താറിലും സുർബഹാറിലും പരിശീലനം നൽകി. [1]പതിന്നാലാം വയസ്സിൽ മതം മാറി ഹിന്ദുവായി, ഉസ്താദിന്റെ ശിഷ്യനായിരുന്ന രവിശങ്കറിനെ വിവാഹം കഴിച്ചു.[2][3]
ബാൻസുരി വാദകരായ ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹാൽഡിപ്പൂരും അടക്കം നിരവധി പ്രസിദ്ധ ശിഷ്യരുണ്ട്.[4][5]
Remove ads
പുരസ്ക്കാരങ്ങൾ
1977-ൽ പത്മഭൂഷൺ പുരസ്ക്കാരവും 1991 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. 1999ൽ വിശ്വഭാരതി സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.[6]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads