അഭികാരകം
From Wikipedia, the free encyclopedia
Remove ads
ഒരു രാസപ്രവർത്തനം നടക്കുന്ന അവസ്ഥയിൽ ഉപയോഗിക്കപ്പെടുന്ന രാസപദാർത്ഥങ്ങളെയാണ് അഭികാരകങ്ങൾ എന്നുപറയുന്നത്. ലായകങ്ങൾ സാധാരണയായി രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അവയെ അഭികാരകങ്ങൾ എന്ന വിഭാഗത്തിൽ പെടുത്താറില്ല. ഉൽപ്രേകങ്ങൾ രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രാസപ്രവർത്തനത്തിനുശേഷം അവയുടെ അളവിൽ മാറ്റം വരാത്തതുകൊണ്ട് അവയും അഭികാരകങ്ങളായി കണക്കാക്കാറില്ല.
ഒരു രാസസമവാക്യത്തിന്റെ ഇടതുഭാഗത്ത് എഴുതുന്നവ അഭികാരകങ്ങളും വലതുഭാഗത്ത് എഴുതുന്നത് ഉത്പന്നങ്ങളുമാണ്. രാസപ്രവർത്തനം നടക്കുമ്പോൾ അഭികാരകങ്ങൾ ഉപയോഗിച്ച് തീരുകയും ഉത്പന്നങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഉഭയദിശാപ്രവർത്തനങ്ങളിൽ ഉത്പന്നങ്ങൾ തമ്മിൽ വീണ്ടും രാസപ്രവർത്തനം നടന്ന് അഭികാരകങ്ങൾ ഉണ്ടാവുന്നതുകൊണ്ട് അത്തരം പ്രവർത്തനങ്ങളിലെ രാസസംതുലനത്തിൽ അഭികാരകങ്ങളും ഉണ്ടാവും.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads