അമർ ജവാൻ ജ്യോതി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ കീഴിലായി സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് അമർ ജവാൻ ജ്യോതി.[2]
Remove ads
സ്മരണ
1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണയ്ക്ക് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.[1]
നിർമ്മിതി
കറുത്ത മാർബിളിനാൽ നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന്റെ മുകളിൽ നടുവിലായി ഒരു 7.62 എം.എം എസ്.എൽ.ആർ റൈഫിൾ അതിന്റെ ബാരൽ കീഴിലേയ്ക്ക് വരത്തക്കവണ്ണം കുത്തിനിർത്തിയിരിക്കുന്നു. അതിനുമുകളിലായി ഒരു ആർമ്മി ഹെൽമറ്റും സ്ഥാപിച്ചിരിക്കുന്നു. സ്മാരകത്തിന്റെ നാല് വശങ്ങളിലുമായി നാല് ദീപങ്ങൾ കത്തിനിൽക്കുന്നു.[3].
ചടങ്ങ്
1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധാനന്തരം ഇന്ദിരാഗാന്ധി ആ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ (1972 ജനുവരി 26) അമർ ജവാൻ ജ്യോതിയിലെത്തി യുദ്ധത്തിൽ മരിച്ച വീര ജവാന്മാർക്ക് പ്രത്യേകസ്മരണാചടങ്ങ് നടത്തുകയുണ്ടായി. അതിനുശേഷം എല്ലാ റിപ്പബ്ലിക്ക് ദിനത്തിലും ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈ ചടങ്ങ് അനുഷ്ഠിച്ചുവരുന്നു.[3]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads