അലി ബൂമെഞ്ചൽ

From Wikipedia, the free encyclopedia

Remove ads

അൾജീരിയൻ വിപ്ലവകാരിയും അഭിഭാഷകനുമായിരുന്നു അലി ബൂമെഞ്ചൽ (ജീവിതകാലം: മെയ് 24, 1919 - മാർച്ച് 23, 1957).[1]

ജീവിതരേഖ

Thumb
അലി ബൂമെഞ്ചൽ

അൾജീരിയയിലെ ബെനി യെനി പ്രവിശ്യയിലായിരുന്നു അലി ബൂമെഞ്ചലിന്റെ ജനനം. ബ്ലിദയിലെ കോളേജ് വിദ്യാഭ്യാസശേഷം നിയമവീഥിയിൽ തന്റെ ജോലി ആരംഭിച്ചെങ്കിലും താമസിയാതെ അബ്ബാസ് ഫെർഹതിന്റെ എഗാലിറ്റ് എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അൾജീരിയൻ വിപ്ലവം ആരംഭിച്ചതോടെ ജാക്വസ് വെർഗാസിന്റെ കൂടെ ദേശീയവാദികളുടെ അഭിഭാഷകനായി മാറി. 1955-ൽ സുഹൃത്ത് അബാൻ റമദാനോടൊത്ത് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (എഫ്.എൻ.എൽ) പ്രവർത്തനമാരംഭിച്ച അലി[2], അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഷെൽ കോർപ്പറേഷനിലെ നിയമവകുപ്പിൽ ജോലി ആരംഭിച്ചു. അപ്പോഴും എഫ്.എൻ.എൽ പ്രസ്ഥാനത്തിൽ സജീവമായി നിന്നു.

1957 ഫെബ്രുവരി 9-ന് ഫ്രെഞ്ച് സൈന്യം അറസ്റ്റ് ചെയ്ത അലി ബൂമെഞ്ചൽ, പോൾ ഓസിറസിന്റെയും സംഘത്തിന്റെയും ഒരുമാസത്തിലധികം നീണ്ട പീഢനങ്ങൾക്ക് ഇരയായി. 1957 മാർച്ച് 23-ന് ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് അലി ബൂമെഞ്ചലിനെ വലിച്ചെറിയുകയും അതൊരു ആത്മഹത്യയായി ചിത്രീകരിക്കുകയും ചെയ്തു[3]. നാൽപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം, 2000 ൽ, ബൂമെഞ്ചലിനെ കൊലപ്പെടുത്തിയതായിരുന്നുവെന്ന് ഓസിറസ് സമ്മതിച്ചു[4].

ചരിത്രകാരൻ ബെഞ്ചമിൻ സ്റ്റോറയുടെ ഫ്രെഞ്ച്-അൾജീരിയ അനുസ്മരണറിപ്പോർട്ടിലെ ശിപാർശപ്രകാരം 2021 മാർച്ച് 2 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അലി ബൂമെഞ്ചലിനെ ഫ്രഞ്ച് സൈന്യം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് അംഗീകരിച്ചു. അലി ബൂമെഞ്ചലിന്റെ നാല് പേരക്കുട്ടികളെ വിളിച്ചുവരുത്തിയാണ് പ്രസിഡന്റ് ഫ്രാൻസിനുവേണ്ടി ഇക്കാര്യം അറിയിച്ചത്[5]. കൊലപാതകം മറച്ചുവെക്കാൻ പോൾ ഓസറസ്സസ് തന്റെ കീഴുദ്യോഗസ്ഥരിൽ ഒരാളോട് ഉത്തരവിട്ടതായി പത്രക്കുറിപ്പിൽ പറയുന്നു.

Remove ads

അവലംബം

ഗ്രന്ഥസൂചിക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads