അവ്നിത ബിർ

From Wikipedia, the free encyclopedia

അവ്നിത ബിർ
Remove ads

ഒരു സാമ്പത്തിക വിദഗ്ദ്ധയും മുംബൈയിലെ ആർ.എൻ. പൊദാർ സ്കൂളിലെ [1] ഡയറക്ടർ-പ്രിൻസിപ്പലുമായ അവ്നിത ബിർ ലോകത്തിലെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ്. 15 വർഷമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർ ലേൺ ഷിഫ്റ്റ് ഇന്ത്യ 2012ൽ ഒരു ക്യൂറേറ്റർ ആയിരുന്നു [2] തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ, ഇന്ത്യൻ വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തുന്നതിനുളള ആശയങ്ങൾ വിനിമയം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മക്കൾക്ക് ( രാഹുൽഗാന്ധി , പ്രിയങ്ക വദ്ര ) സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേക പാഠങ്ങൾ നൽകാൻ നിയമിക്കപ്പെട്ടു. [3] സാമ്പത്തിക ശാസ്ത്രത്തിലെ ഇൻഡ്രൊടക്ഷൻ ടു എക്കണോമിക് തിയറി, നാഷ്ണൽ ഇൻകം അക്കൗണ്ടിങ്ങ് എന്നീ രണ്ടു പുസ്തകങ്ങൾ അവരുടെ സംഭാവനയാണ്.[4]. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അവർ കണ്ടത്തുന്ന പുതിയ രീതികൾ പരക്കെ അംഗീകാരം നേടിയതാണ്. [5]

വസ്തുതകൾ Avnita Bir, ജനനം ...
Remove ads

വിദ്യാഭ്യാസം

അമൃത്സറിലാണ് ബിർ ജനിച്ചത്. ലേഡി ശ്രീറാം വനിത കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ഡെൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് [6]പോകുന്നതിന് മുൻപ് അവർ ബിരുദാനന്തര ബിരുദവും നേടിയ അവർ സാമ്പത്തിക ശാസ്ത്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ യോഗ്യതയായ യു ജി സി നെറ്റ് പരീക്ഷയും പാസ്സായി. പഠനത്തിൻെറയും അധ്യാപനത്തിൻെറയും ഭാഗമായി ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ എക്കണോമിക്സ്, ഐ ഐ എം അഹമ്മദാബാദ് തുടങ്ങിയ പല സ്ഥലങ്ങളിലും നിരവധി സമ്മേളനങ്ങളിലും ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട്

Remove ads

തൊഴിൽ

പൊദാറിൽ പ്രിൻസിപ്പലായി ചേരുന്നതിനു മുമ്പ് മാല്ല്യ അദിതി ഇൻ്റർനാഷ്ണൽ സ്കൂൾ, ഹൈദ്രാബാദ് പബ്ലിക് സ്കൂൾ തുടങ്ങിയ ഇന്ത്യയിലെ പ്രശസ്തമായ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വകുപ്പു മേധാവിയായും കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

അംഗീകാരങ്ങൾ

2008ലെ വിദ്യാഭ്യാസത്തിലെ ഉയർന്ന നിലവാരത്തിന് എഡ്യുക്കേഷൻ ക്വാളിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അവാർ‍‍ഡും 2011 ൽ ഐസിഎസ് ൽ നിന്നും വിദ്യാഭ്യാസ ലീഡർഷിപ്പ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2009 ൽ മികച്ച അധ്യാപികയ്ക്കുളള ദേശീയ പുരസ്കാരം നേടി.[7] കബിൽ സിബലിന്റെ വിദ്യാഭ്യാസ പരിഷ്കാര കമ്മിറ്റിയിൽ അംഗമായിരുന്ന അവർ പിന്നീട് സി.ബി.എസ്.ഇ ഇന്ത്യയുടെ ഭരണസമിതിയിൽ അംഗമായി നിയമിക്കപ്പെട്ടു. ഗ്ലോബൽ എഡ്യുക്കേഷൻ ലീഡേഴ്സ് പ്രോഗ്രാം ലെ ഇന്ത്യൻ ന്യായാധികാര മെമ്പറാണ് അവ്നിത ബിർ.[8] വിദ്യാഭ്യാസം, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു പത്രങ്ങളിലും , [9] മാഗസിനുകളിലും, [1][10] എൻഡിടിവി തുടങ്ങിയ വാർത്താ ചാനലുകൾ നടത്തിയ ബുള്ളറ്റിനുകളിലും [11] [12] അവർ പ്രത്യക്ഷപ്പെടാറുണ്ട്. അവരുടെ പ്രചോദനപരമായ മോർഗ്ഗനിർദ്ദേസത്തിന് കോൻ ബൂൺ ഹിവി സ്കോളേഴ്സ് അവാർഡ് 2013ൽ തിരഞ്ഞെടുക്കപ്പട്ട . [13] വിദ്യാഭ്യാസ മേഖലയിലെ പുതിയ കണ്ടെത്തലുകൾക്ക് മൈക്രോസോഫ്റ്റ് മെൻറർ സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ, ബാഴ്സലോണയിൽ നടന്ന മെന്റർ സ്കൂൾ പ്രോഗ്രാമിന് വേണ്ടി മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്ത 80 മികച്ച അധ്യാപകരിൽ ഒരാളാണ് അവർ. [5] വിദ്യാഭ്യാസ മേഖലയിലെ അവരുടെ സംഭാവനകൾ പരിഗണിച്ച് 2014ൽ ഫിക്കി FLO അവളെ മികച്ച വുമൺ അച്ഛീവ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. [14] നവംബറിൽ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ സംഘടിപ്പിച്ച ഗൂഗിൾ എഡ്യുക്കേഷൻ സിംപോസിയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പാനലിസ്റ്റായി. [15]

ഏതാണ്ട് ഇതേ സമയത്തു തന്നെ 2016 ൽ ടെക്നോളജി, എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ അവർ വഹിച്ച നിർണായക പങ്കാളിത്തത്തെ ആദരിച്ചുകൊണ്ട് ഗൂഗിളിന്റെ ഗ്ലോബലിന്റെ . വിദ്യാഭ്യാസം ഉപദേശക ബോർഡിൽ അംഗമായി. [16] വിദ്യാഭ്യാസ രംഗത്തെ പരിവർത്തനത്തിനായി വിവിധ നേതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനുളള ഒരു ആഗോള മുൻകൈയാണിത്.

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads