അഹമദിയ്യ പ്രസ്ഥാനം
From Wikipedia, the free encyclopedia
Remove ads
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ഒരു മതവിഭാഗമാണ്[1] അഹമദിയ്യ പ്രസ്ഥാനം.[2]. 1889 -ൽ പഞ്ചാബിലെ ഖാദിയാൻ ഗ്രാമത്തിൽ ഖാദിയാൻ നിവാസിയായ മിർസ ഗുലാം അഹമദാണ് അഹമദിയ്യ പ്രസ്ഥാന സ്ഥാപകൻ. തങ്ങൾ മുസ്ലിംകളാണെന്ന് അഹ്മദിയാക്കൾ അവകാശപെടുമ്പോൾ, മുഹമ്മദിനെ അന്ത്യപ്രവാചകനായി അംഗീകരിക്കാത്തതിനാൽ മുസ്ലിം വിഭാഗങ്ങൾ[which?] ഇവരെ അംഗീകരിച്ചിട്ടില്ല. വേദവിപരീത-ഇസ്ലാമിക വിരുദ്ധ ചിന്താഗതിയായി ഭൂരിപക്ഷ ഇസ്ലാം വിശ്വാസികളും അഹ്മദിയ്യ പ്രസ്ഥാനത്തെ കണക്കാക്കുന്നു[1].

Remove ads
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വടക്കേ ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടിരുന്ന ക്രൈസ്തവ മിഷ്ണറി പ്രവർത്തനവും സ്വാമി ദയാനന്ദ സരസ്വതിയുടെ ഇസ്ലാം വിരുദ്ധ പ്രചാരണവുമാണ് ഗുലാം അഹമദിന് ഒരു പുതിയ പ്രസ്ഥാനം രൂപീകരിക്കാൻ പ്രചോദനമായതത്രെ.[അവലംബം ആവശ്യമാണ്] തനിക്ക് ദൈവത്തിൽ നിന്നും വെളിപാടുകൾ ലഭിക്കുന്നതായി പ്രഖ്യാപിച്ച ഗുലാം അഹമദ് 1889 മാർച്ച് മാസത്തിൽ അനുയായികളിൽ നിന്നും ശിഷ്യത്തം സ്വീകരിച്ചു തുടങ്ങി.
1908 -ൽ ഗുലാം അഹമദിന്റെ നിര്യാണത്തെ തുടർന്ന് ശിഷ്യനായ നൂറുദീൻ അഹമദിയ്യായുടെ നേതൄത്വം ഏറ്റെടുത്തു. 1914-ൽ നൂറുദീൻ മരിച്ചപ്പോഴുണ്ടായ നേതൃൄതർക്കം അഹമദിയ്യായുടെ പിളർപ്പിലാണ് കലാശിച്ചത്. മാതൃപ്രസ്ഥാനത്തിൽ നിന്നും വിഘടിച്ച് ലാഹോറിലേക്ക് ആസ്ഥാനം മാറ്റിപോയ വിഭാഗം ലാഹോർ അഹമദിയ്യ എന്നറിയപ്പെടുന്നു[3]. ഖാദിയാനിൽ തന്നെ തുടർന്നുപോന്ന മാതൃസംഘടനയെ ഖാദിയാൻ വിഭാഗം അഹമദിയ്യ എന്നു വിളിക്കാറുണ്ട്.
ഇന്ത്യാവിഭജനത്തെ തുടർന്ന് ഖാദിയാൻ വിഭാഗവും അവരുടെ ആസ്ഥാനം പാകിസ്താനിലേക്ക് മാറ്റി. 1950-കളിൽ അഹമദിയ്യായിക്കെതിരെ ആരംഭിച്ച അക്രമങ്ങളേയും നിയമനടപടികളേയും തുടർന്ന് 1974 -ൽ അഹമദിയ്യർ പാകിസ്താനിൽ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിപ്പിക്കപ്പെട്ടു. പാകിസ്താനിൽ നിന്നു പലായനം ചെയ്ത അഹമദിയ്യ നേതൃത്ത്വം ഇംഗ്ലണ്ടിൽ നിന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Remove ads
വിശ്വാസങ്ങളും വ്യത്യാസങ്ങളും
പരമ്പരാഗതമായ ചില ഇസ്ലാമിക വിശ്വാസങ്ങളോട് വിരുദ്ധമായ ചില കാഴ്ചപ്പാടുകൾ അഹമദിയ്യാക്കൾ വെച്ചു പുലർത്തുന്നതായി കാണാം, അവയിൽ ചിലത് താഴെ ചേർക്കുന്നു.
- പ്രവാചകന്മാരുടെ ശൄഖല മുഹമ്മദ് നബിയോടെ അവസാനിച്ചുവെന്ന, ഇസ്ലാമിൻെറ[which?] അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമായി അഹമദിയ്യ അവരുടെ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദ് ഒരു പ്രവാചകനായിരുന്നു എന്നു വിശ്വസിക്കുന്നു.
- യേശുവിന്റെ ഇന്ത്യാ സന്ദർശനം - കുരിശ്ശു സംഭവത്തെ അതിജ്ജീവിച്ച യേശു, ദൈവിക പ്രബോധനവുമായി ദേശാടനം ചെയ്തു ഒടുവിൽ ഇന്ത്യയിൽ എത്തിയെന്നും,[4][5] കശ്മീരിൽ തന്റെ അന്ത്യനാളുകൾ ചിലവഴിച്ച് അവിടെതന്നെ സംസ്കരിക്കപ്പെട്ടിരിക്കുന്നു എന്നും അഹമദിയ്യ വിശ്വസിക്കുന്നു. [6]
- യേശു അഥവാ 'ഈസാ നബി ക്രൂശിക്കപ്പെട്ടിരുന്നില്ല എന്ന ഇസ്ലാമിക[which?] വിശ്വാസത്തിൽ നിന്നും വിഭിന്നമായി യേശു കുരിശ്ശിൽ തറക്കപ്പെടുകയുണ്ടായി എന്നാൽ കുരിശ്ശിൽ മരിച്ചിരുന്നില്ല എന്നതാണ് അഹമദിയ്യ വിശ്വാസങ്ങളിൽ പ്രധാനമായ ഒന്ന്.
- "ഇമാം മഹദിയും മിശിഹാവും". താനാണ് എന്നതാണ് മിർസ ഗുലാം അഹമദ് പറയുന്നു.
ഈ വിശ്വാസങ്ങൾ പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് അഹമദിയ്യ പ്രസ്ഥാനം എന്നും ഇസ്ലാമിക[which?] പ്രസ്ഥാനങ്ങളാൽ വിമർശിക്കപ്പെടുന്നതെന്ന് കരുതുന്നു.[7]
Remove ads
പോഷക സംഘടനകൾ
- അത്ത്ഫാലുൽ അഹമദിയ്യ- ആൺ കുട്ടികൾക്കുള്ള ശാഖ സംഘടന
- നാസിറാത്തുൽ അഹമദിയ്യ- പെൺ കുട്ടികൾക്കുള്ള ശാഖ സംഘടന
- ഖുദ്ദാമുൽ അഹമദിയ്യ- യുവജന വിഭാഗം 15-40 വയസ്സുവരെയുള്ള യുവാക്കൾക്ക്
- ലജനാ ഇമാഇല്ല- വനിതാ വിഭാഗം
- അൻസാറുല്ലാ- പുരുഷ വിഭാഗം
പ്രസിദ്ധീകരണങ്ങൾ
മാസികളും വാരികകളും
- റിവ്യൂ ഒഫ് റിലിജൻസ്- യു.കെ.യിൽ നിന്നും പ്രസിദ്ധികരിക്കുന്ന ഇംഗ്ലീഷ് മാസിക
- അൽ ഫസൽ - പാകിസ്താനിൽ നിന്നുള്ള ദിന പ്രസിദ്ധീകരണം
- സത്യദൂതൻ- മലയാള മുഖപത്രം.
- സത്യമിത്രം- മലയാള ദ്വമാസിക
- അന്നൂർ- അഹമദിയ്യ വനിത വിഭാഗ മലയാള മാസിക
- അൽഹഖ് യുവജന മാസിക
ഇതും കൂടി കാണുക
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads