അൽ ഖാഇദ
അന്താരാഷ്ട്ര ഭീകര സംഘടനയാണ് അൽ ഖാഇദ From Wikipedia, the free encyclopedia
Remove ads
അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധസമയം ഒളിപ്പോര് നടത്തിയിരുന്ന അഫ്ഗാൻ അറബികളും മറ്റും അംഗങ്ങളായി ശൈഖ് അബ്ദുല്ല യൂസഫ് അസ്സാമിന്റെ നേതൃത്വത്തിൽ[4] രൂപം കൊണ്ട അന്താരാഷ്ട്ര ഭീകര സംഘടനയാണ് അൽ ഖാഇദ (ആംഗലേയം : Al Qaeda, അറബി: القاعدة). അൽ ഖാഇദ എന്ന വാക്കിനർത്ഥം അടിസ്ഥാനം എന്നാണ്. അമേരിക്കയിലെ ലോക വാണിജ്യ കേന്ദ്രം ആക്രമിച്ച് തകർത്തതോടെയാണ് ഈ സംഘടന അന്താരാഷ്ട്രശ്രദ്ധയാർജ്ജിച്ചത്. അയ്മൻ സവാഹിരി ആണ് ഇതിന്റെ ഇപ്പോഴത്തെ തലവൻ എന്ന് കരുതുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌൺസിൽ അൽ ഖാഇദയെ ഭീകര പ്രസ്ഥാനങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ ഇത് നിരോധിത സംഘടനയാണ്.
Remove ads
ചരിത്രം
സോവിയറ്റ് റഷ്യയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിലവിലിരുന്ന ഭരണത്തിനെതിരായുള്ള കലാപത്തിൽ വിമതവിഭാഗത്തെ സഹായിക്കാൻ വിവിധ മുസ്ലിം നാടുകളിൽ നിന്ന് അഫ്ഘാനിസ്ഥാനിലെത്തിയ പോരാളികളുടെ കൂട്ടായ്മയാണ് സോവിയറ്റ് റഷ്യയുടെ തകർച്ചയോടുകൂടി അൽ ഖാഇദയായി പരിണമിച്ചത്.[5]അമേരിക്ക സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിലുള്ള കടന്നുകയറ്റത്തെ എതിർത്തിരുന്നു. സോവിയറ്റുകാരെയും അഫ്‌ഗാനിലെ മാർക്സിസ്റ്റുകാരെയും എതിർത്തിരുന്ന അഫ്ഗാൻ മുജാഹിദ്ദീനുകളെ അമേരിക്ക സഹായിച്ചു. പാകിസ്താനിലെ ഐ.എസ്.ഐ. വഴി ധാരാളം സാമ്പത്തിക സഹായം ആദ്യകാലത്ത് അമേരിക്ക ചെയ്തുവന്നു. അഫ്ഗാൻ മുജാഹിദ്ദീനുകൾക്ക് ശക്തിപകരാനായി വിദേശീയരായ നിരവധി അറബ് മുജാഹിദ്ദീനുകൾ മുന്നോട്ടുവന്നുകൊണ്ടിരുന്നു. മക്താബ് അൽ ഖിദാമത്ത് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ഇതിനു പലസ്തീൻ പണ്ഡിതനായ അബ്ദുള്ള യൂസഫ് അസം ആയിരുന്നു ആദ്യകാലത്ത് ഇത്തരം കൂട്ടായ്മകളെ നയിച്ചത്. അസം കൊല്ലപ്പെട്ടതിനുശേഷം 1988 ൽ ഒസാമ ബിൻ ലാദൻ ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. അൽ ഖാഇദയുടെ തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത് അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അൽ മിസ് റിയും കൂടെയായിരുന്നു. പിന്നീട് അതിന്റെ കൂടിയാലോലോചന സമിതിയിൽ ഖാലിദ് ശൈഖ്, സൈഫുൽ അദ് ല്‍, ഡോ. അയ്മൻ സവാഹിരി, അബൂ സുബൈദ, അബൂ യാസിർ അൽ സുദാനി തുടങ്ങിയവർ വന്നു. ഉസാമ ബിൻ ലാദൻ തന്നെയായിരുന്നു ആദ്യകാലത്ത് പ്രധാന സാമ്പത്തിക സ്രോതസ്സ്.[6] ബിൻ ലാദൻ സഹായത്തിനായി സൗദിയിലെ പ്രമുഖ പണക്കാരെ സമീപിച്ചിരുന്നു.
മക്താബ് അൽ ഖിദാമത്ത് എന്ന സംഘടന 1984-ല് അസമും ലാദനും ചേർന്ന് പാകിസ്താനിലെ പെഷവാറിലാണ് സ്ഥാപിച്ചത്. 1986-ല് ഈ സംഘടന അമേരിക്കയിലുടനീളം ജിഹാദുകളെ സംഘടനയിലേക്ക് ചേർക്കാനായി കാര്യാലയങ്ങളുടെ നിരതന്നെ തുടങ്ങി. ബ്രൂക്ക്‌ലിനിലെ അറ്റ്ലാന്റിക്ക് അവന്യൂവിലെ ഫാറുഖ് നമസ്കാരപ്പള്ളിയിലെ അൽ ഖിഫാ സെന്ററ് ആയിരുന്നു ഇതിലെ പ്രധാന കേന്ദ്രം. ഡബിൾ ഏജന്റ് എന്നറിയപ്പെട്ടിരുന്ന അലി മുഹമ്മദും [7]ബ്ലൈൻഡ് ഷേക്ക് എന്ന ഒമാർ അബ്ദെൽ റഹ്‌മാൻ എന്നിവരായിരുന്നു അവർ ചേർത്ത ചില പ്രമുഖർ.
Remove ads
ലക്ഷ്യങ്ങൾ
അമേരിക്കക്കും ഇസ്രായേലിനുമെതിരെ സായുധഅട്ടിമറി ശ്രമങ്ങൾ നടത്തുകയാണ് അൽ ഖാഇദയുടെ പ്രധാന ലക്‌ഷ്യം. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ ഇടപെടലുകൾ ഒഴിവാക്കുക, ഇസ്രായേലിനെ നശിപ്പിക്കുക തുടങ്ങിയവയും ഇതിന്റെ ലക്‌ഷ്യങ്ങളാണ്. പാകിസ്താനിനിലെ ലശ്കറെ ത്വയ്യിബ, ജൈശു മുഹമ്മദ്, ഹർകത്തുൽ അൻസ്വാർ, ഈജിപ്തിലെ അൽ ജിഹാദ്, അൽ ജമാ അത്തുൽ ഇസ്ലാമിയ, അൾജീരിയയിലെ സായുധ സലഫൈ സംഘം തുടങ്ങിയ സംഘടനകൾ അൽ ഖാഇദയിലെ അംഗങ്ങളാണ്.[അവലംബം ആവശ്യമാണ്]
Remove ads
തീവ്രവാദ പ്രവർത്തനങ്ങൾ
സെപ്റ്റംബർ 11ലെ അമേരിക്കൻ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവർ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവർത്തനം[8][9][10][11]. ഇത് പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നതിനും, താലിബാന്റെ തകർച്ചയ്ക്കും ഇടയാക്കി. മറ്റു പ്രധാന തീവ്രവാദ പ്രവർത്തനങ്ങൾ ഇവയാണ്:
താലിബാനുമായുള്ള ബന്ധം
മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ കാലത്താണ് അൽ ഖായിദ ശക്തിയാർജ്ജിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
വിമർശനങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads