ആദാം

From Wikipedia, the free encyclopedia

ആദാം
Remove ads

യഹൂദരുടേയും, ക്രിസ്ത്യാനികളുടേയും, മുസ്ലിംകളുടേയും വിശ്വാസപ്രകാരം ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനാണ്‌ ആദം (Adam). ആദ്യത്തെ മനുഷ്യൻ എന്ന നിലയിൽ ഖുർആൻ, ബൈബിൾ, തോറ എന്നിവയിൽ ആദമിന്റെ പേർ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്നി ഹവ്വാ എന്നും കാ‍ണാം.

വസ്തുതകൾ Adam, The Patriarch ...
വസ്തുതകൾ Adam Biblical figure, ജീവിതപങ്കാളി(കൾ) ...
Remove ads

പേരിനു പിന്നിൽ

ചുവന്ന മണ്ണ് എന്നർത്ഥമുള്ള ആദാം എന്ന ഹീബ്രു പദത്തിൽ നിന്നാണ്‌ പേരിന്റെ ഉത്ഭവം. ദൈവം മണ്ണിൽ നിന്നാണ്‌ ആദാമിനെ സൃഷ്ടിച്ചത് എന്ന വിശ്വാസമാണ്‌ അതിനു കാരണം.[1]

യഹൂദവീക്ഷണം

ദൈവം ഭൂമിയുടെ നാലു ദിക്കിൽ നിന്നും മണ്ണെടുത്ത് ആദാമിനെ സൃഷ്ടിച്ചു. ചുവന്ന മണ്ണുകൊണ്ട് രക്തവും കറുത്ത മണ്ണുകൊണ്ട് ഉദരവും വെള്ള മണ്ണുകൊണ്ട് എല്ലുകളും ഞരമ്പുകളും പച്ച മണ്ണുകൊണ്ട് ചർമവും നിർമിച്ചു എന്നാണ് വിശ്വാസം. ദൈവം ലോകത്തെ തൻറെ ആത്മാവിനാൽ നിറയ്ക്കുന്നതിനാൽ ലോകം ദൈവത്തിൻറെ പ്രതിരൂപമായ ആത്മാവിനെ  ശരീരത്തിൽ പ്രവേശിപ്പിച്ചു. ദൈവം എല്ലാം കാണുകയും മറ്റാർക്കും ദൈവത്തെ കാണാൻ കഴിയാത്തപോലെ ആത്മാവ് എല്ലാം കാണുകയും ആത്മാവിനെ ആർക്കും കാണാൻ കഴിയാതിരിക്കുന്നു. [2]

ആദാമും ലിലിത്തും ഹവ്വയും

വ്യാഖ്യാതാക്കളായ യഹൂദ പുരോഹിതരെ കുഴപ്പത്തിൽ ചാടിക്കുന്ന ഒരു ഭാഗമാണ് ഉത്പത്തിയുടെ ഒന്നാം പുസ്തകം. പുരുഷനെയും സ്ത്രീയെയും ദൈവം ഒരേ സമയം സൃഷ്ടിച്ചു എന്നാണ് അതിൽ വിവരിച്ചിരിക്കുന്നത്. ഉത്പത്തിയുടെ രണ്ടാം പുസ്തകം പറയുന്നത് അവരെ പ്രത്യേകം സൃഷ്ടിച്ചു എന്നാണ്. ആദ്യഭാഗം പറയുന്നതനുസരിച്ചു ദൈവം ആദാമിനോടൊപ്പം സൃഷ്ടിച്ച സ്ത്രീയ്ക്ക് ലിലിത്ത് എന്ന് പേരിട്ടുവെന്നാണ്. ലിലിത്ത് ആദാമിനു കീഴ്‌പ്പെടണം എന്ന് ആദാമും ആദാം ലിലിത്തിനു കീഴ്‌പ്പെടണം എന്ന് ലിലിത്തും വാശിപിടിച്ചു. അങ്ങനെ അവർ തമ്മിൽ പിണങ്ങുകയും ലിലിത്ത് ആദാമിനെ വിട്ടു ദൂരേയ്ക്ക് പോവുകയും ചെയ്തു. അതിനുശേഷമാണ് ആദാമിൻറെ വാരിയെല്ലിൽ നിന്ന് ദൈവം ഹവ്വയെ സൃഷ്ടിച്ചത്.[3] സർപ്പത്തിന്റെ രൂപത്തിൽ വന്ന സാത്താൻ ആദാമിനെ സമീപിക്കാതെ ഹവ്വയെ സമീപിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിക്കരുത് എന്ന ദൈവവാക്യം ദൈവത്തിൽ നിന്ന് നേരിട്ടു കേട്ടത് ആദാമാണ്. ഹവ്വയ്ക്ക് ആദാമിൽ നിന്നുള്ള ഒരു കേട്ടറിവു മാത്രമായിരുന്നു അത്. അതിനാലാണ് സർപ്പം ഹവ്വയെ സമീപിച്ചത്. കനി ഭക്ഷിക്കാൻ സർപ്പം ഹവ്വയെ പ്രലോഭിപ്പിക്കുകയും ഹവ്വ അനുസരിക്കുകയും ചെയ്തു. അതോടെ ശിക്ഷാവിധി ഹവ്വയിൽ പതിക്കുകയും മരണം അവളോടൊപ്പം നിഴലായി കൂടുകയും ചെയ്തു. താൻ മരിച്ചു കഴിഞ്ഞാൽ ആദാം മറ്റൊരു സ്ത്രീയുടെ സ്വന്തമാകും എന്ന് ധരിച്ച ഹവ്വ ആദാമിനെയും ആ കനി ഭക്ഷിക്കുവാൻ നിർബന്ധിച്ചു. അങ്ങനെ ആദാമും ശിക്ഷാവിധി ഏറ്റുവാങ്ങി. ഇരുവരെയും ദൈവം ഭൂമിയിലേക്കു തള്ളി. ഭാര്യയെ അനുസരിക്കേണ്ടവനല്ല ആദാം, മറിച്ച് ആദാം അവളുടെ തലവൻ ആയിരിക്കേണ്ടവനായിരുന്നു എന്നതാണ് ദൈവത്തിൻറെ ന്യായം. 

Remove ads

ക്രിസ്തീയ വീക്ഷണം

ബൈബിളിലെ പരാമർശങ്ങൾ

ബൈബിൾ പഴയ നിയമത്തിലെ ഉല്പത്തിപുസ്തകത്തിൽ ഒന്നാം അദ്ധ്യായത്തിലെ 26,27 വചനങ്ങളിൽ ദൈവം മനുഷ്യനെ സൃഷിടിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അവ ഇപ്രകാരമാണ്.

ഇസ്ലാമിക വീക്ഷണം

ആദം (അറബിയിൽ آدم) മുസ്ലിം മതവിശ്വാസ പ്രകാരം ഭൂമിയിലെ ആദ്യത്തെ മനുഷ്യനും ആദ്യത്തെ പ്രവാചകനുമാണ്. ദൈവത്തിൻറെ വിധിവിലക്കുക്കൾ അനുസരിച്ച് സ്വർഗ്ഗത്തിൽ ജീവിച്ചുകൊണ്ടിരിക്കെ ഇബ്‌ലീസ് എന്ന ചെകുത്താന്റെ വഞ്ചനയിൽ കുടുങ്ങി ഭക്ഷിക്കരുത് എന്ന് നിർദ്ദേശിച്ചിരുന്ന ഒരു പഴം ഭക്ഷിച്ച കാരണത്താൽ അല്ലാഹു ആദമിനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു. ആദം ശ്രീലങ്കയിലാണ് വന്നിറങ്ങിയതെന്നു പറയപ്പെടുന്നുണ്ട്[4]. മക്കയിലെ അറഫയിലെ ജബലുറഹ്മ എന്ന മലയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്[അവലംബം ആവശ്യമാണ്]. ആദമിൻറെ പുത്രന്മാരാണ് ഹാബീലും ഖാബീലും.

ഖുർ‌ആനിലെ പരാമർശങ്ങൾ‍

ഖുർ‌ആനിലെ മൂന്നാമത്തെ അദ്ധ്യായമായ ആലി ഇമ്രാൻ(ഇമ്രാൻറെ കുടുബം)‍ ആദമിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു. (3.59) - {{{2}}}

തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാൻ കുടുംബത്തേയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.(3.33) - {{{2}}}

രണ്ടാം അദ്ധ്യായത്തിൽ (അൽ-ബകറ) ഇബ്‌ലീസിനെ കുറിച്ച് പറയുന്നിടത്ത്.

ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) . അവർ പ്രണമിച്ചു; ഇബ് ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരിക്കുന്നു. (2.34) - {{{2}}}

അവൻ(അല്ലാഹു) ആദമിനു നാമങ്ങളെല്ലാം പഠിപ്പിച്ചു.എന്നിട്ട് ആ പേരിട്ടവയെ അവൻ മലക്കുകളെ കാണിച്ചു.എന്നിട്ടവൻ ആജ്ഞാപിച്ചു.നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്കു പറഞ്ഞുതരൂ.അവർ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കില്ല. നീ തന്നെയാണ്‌ സർവ്വജ്ഞനും അഗാധജ്ഞാനിയും.(2.31,32) - {{{2}}}

അഞ്ചാം അദ്ധ്യായത്തിൽ (അൽ-മാഇദ)

( നബിയേ, ) നീ അവർക്ക്‌ ആദമിൻറെ രണ്ടുപുത്രൻമാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപിക്കുക: അവർ ഇരുവരും ഓരോ ബലിയർപ്പിച്ച സന്ദർഭം, ഒരാളിൽ നിന്ന്‌ ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽ നിന്ന്‌ സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ഞാൻ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവൻ ( ബലിസ്വീകരിക്കപ്പെട്ടവൻ ) പറഞ്ഞു: ധർമ്മനിഷ്ഠയുള്ളവരിൽ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.(5.27) - {{{2}}}

Remove ads

ആദമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ

Thumb
ആ‍ദം മല ഒരു ദൂരക്കാഴ്ച

ആദംനബി ശ്രീ ലങ്കയിലുള്ള ആദം കൊടുമുടിയിലാണ്‌ വന്നിറങ്ങിയതെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങൾ ഉണ്ട്. ശ്രീലങ്കക്ക് അറബിയിൽ ശറന്ദീബ് എന്ന് പറയുന്നു. ഇവിടെയുള്ള കാൽ പാടുകൾ ആദംനബിയുടെതാണെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ഇതേ കാല്പാദങ്ങളുടെ പ്രതിരൂപത്തെ ഹിന്ദുക്കൾ ശിവന്റേതായും ക്രിസ്ത്യാനികൾ തോമാശ്ലീഹയുടേതായും [5] ബുദ്ധമതവിശ്വാസികൾ ഗൗതമബുദ്ധന്റേതാണെന്നും[6] കരുതിപ്പോരുന്നു. മക്കയിലെ അറഫയിൽ വച്ചാണ് ആദം ഹവ്വയെ കണ്ടു മുട്ടിയത്. ആദമിൻറെ പുത്രന്മാരാണ് ഹാബീലും ഖാബീലും. ആദം നബിയുടെ ഉയരം 60 മുഴമാണെന്ന് നിവേദനം ചെയ്തിട്ടുണ്ട്[7]

Remove ads

ആദമിൻറെ ചിത്രീകരണങ്ങൾ

Thumb
ആദം ചിത്രകാരന്റെ ഭാവനയിൽ; മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവർചിത്രം.

വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന[8] മൈക്കലാഞ്ചലോയുടെ The Creation of Adam, എന്ന ചുവർ ചിത്രത്തിൽ ദൈവം ആദത്തെ സൃഷ്ടിക്കുന്നതായും ഹവ്വാ ദൈവകരങ്ങളിലിരിക്കുന്നതായും ഭാവനാനുസൃതമായി ചിത്രീകരിച്ചിരിക്കുന്നു. ഇത് ഉല്പത്തി പുസ്തകത്തിലെ മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വിവരണവുമായി പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും, പാശ്ചാത്യ ചിത്രകലയിൽ ആദത്തെയും ഹവ്വയെയും സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രസിദ്ധമായ കലാസൃഷ്ടിയാണ്‌.

Remove ads

ഇതും കൂടി കാണുക

അവലംബം

കുറിപ്പുകൾ

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads