ആദിവാസി
പ്രാഥമികമായി വിദൂര വനങ്ങളിൽ താമസിക്കുന്ന തദ്ദേശവാസികൾ From Wikipedia, the free encyclopedia
Remove ads
വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ് ആദിവാസി. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. ഇന്ത്യയിൽ ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഇന്ത്യയിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്. ഇന്ത്യയിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്[1] .
Remove ads
കേരളത്തിലെ ആദിവാസികൾ
കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും.[1]. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം[1].
കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ
- അടിയർ
- അരങ്ങാടർ
- ആളാർ
- എരവള്ളൻ
- ഇരുളർ
- കാടർ
- കനലാടി
- കാണിക്കാർ
- കരവഴി
- കരിംപാലൻ
- കാട്ടുനായ്ക്കർ
- കൊച്ചുവേലൻ
- കൊറഗർ
- കുണ്ടുവടിയർ
- കുറിച്യർ
- കുറുമർ
- ചിങ്ങത്താൻ
- ചെറവർ
- ചോലനായ്ക്കർ
- മലയരയൻ
- മലക്കാരൻ
- മലകുറവൻ
- മലമലസർ
- മലപ്പണ്ടാരം
- മലപണിക്കർ
- മലപ്പുലയൻ
- മലസർ
- മലവേടൻ
- മലവേട്ടുവൻ
- മലയടിയർ
- മലയാളർ
- മലയർ
- മണ്ണാൻ
- മറാട്ടി
- മാവിലൻ
- മുഡുഗർ
- മുള്ളുവക്കുറുമൻ
- മുതുവാൻ
- നായാടി
- പളിയർ
- പണിയൻ
- പതിയൻ
- ഉരിഡവർ
- ഊരാളിക്കുറുമർ
- ഉള്ളാടൻ
- തച്ചനാടൻ മൂപ്പൻ
- വിഴവൻ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads