ആമത്താളി

From Wikipedia, the free encyclopedia

ആമത്താളി
Remove ads

കേരളത്തിൽ പശ്ചിമഘട്ടത്തിലെ മലപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ഇടത്തരം നിത്യഹരിത വൃക്ഷമാണ് ആമത്താളി (ശാസ്ത്രീയനാമം: Trema orientalis). ആമത്താളി വൃക്ഷം ഇന്ത്യയടക്കം, ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലും ഇവ കാണപ്പെടുന്നു[1]. നനവാർന്ന നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള മഴക്കാടുകളിലും കണ്ടു വരുന്നു. പൊട്ടാമ, അമരാത്തി, പൊട്ടാമരം എന്ന പേരുകളിലും അറിയപ്പെടുന്നു.

Thumb
മലപ്പുറം ജില്ലയിലെ പൊന്നാനി കർമ റോഡ് ഇൽ ഭാരതപ്പുഴയുടെ ഓരത്ത് വളരുന്ന ആമത്താളി.
Remove ads

വിവരണം

വളരെ പെട്ടെന്നു വളരുന്ന വൃക്ഷമാണ് അധികം ദീർഘായുസ്സില്ലാത്ത ആമത്താളി[2]. വനങ്ങളിൽ ഇവ 18 മീറ്റർ വരെ ഉയരത്തിൽ വളരറുണ്ട്[3]. 2 വർഷം കൊണ്ട് ഇവ 11 മീറ്റർ വരെ ഉയരം വയ്ക്കുന്നു[4]. വരൾച്ചയും അതിശൈത്യവും താങ്ങാൻ ഇവയ്ക്ക് ശേഷിയുണ്ട്. അനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. ഏകദേശം 11 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയുമുള്ള ഇലകൾ രണ്ടു നിരകളിലായാണ് കാണപ്പെടുന്നത്[5]. ഇലയുടെ സിരകൾ വ്യക്തമായി കാണുന്നു.

ജനുവരി മുതലാണ് പൂക്കാലം ആരംഭിക്കുന്നത്. ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്തോടെ ഫലങ്ങൾ മൂപ്പെത്തുന്നു. മൂത്ത കായ്ക്ക് കറുപ്പുനിറമാണുള്ളത്. കാറ്റുവഴിയും ജലത്തിലൂടെയും വിത്തുവിതരണം നടക്കുന്നു. തടിക്ക് ഈടും ബലവും കുറവായതിനാൽ തീപ്പെട്ടി, കളിപ്പാട്ട നിർമ്മാണ്ണങ്ങൾക്ക് ഉപയോഗിക്കുന്നു.

Remove ads

ചിത്രശാല

അവലംബം

ഗ്രന്ഥസൂചിക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads