ആശയവാദം

From Wikipedia, the free encyclopedia

ആശയവാദം
Remove ads

ഉണ്മ അല്ലെങ്കിൽ ഉണ്മയായി നമുക്ക് അനുഭവപ്പെടുന്നത് എല്ലാം മൗലികമായും മനസ്സിന്റെ നിർമ്മിതി ആയതിനാൽ മാനസികവും അഭൗതികവും ആണെന്നു വാദിക്കുന്ന ദർശനങ്ങളുടെ പൊതുസംജ്ഞയാണ് ആശയവാദം. ജ്ഞാനശാസ്ത്രത്തിൽ ആശയവാദം മനഃബാഹ്യമായ അറിവിന്റെ സാദ്ധ്യതയയിലുള്ള അവിശ്വാസമാകുന്നു. സത്താമീമാംസയിൽ ആശയവാദം, എല്ലാ ഉണ്മയും മാനസികമോ ആത്മീയമോ മാത്രമാണെന്നു വാദിക്കുന്നു.[1] മനസ്സിന്റെ പ്രാഥമികത അംഗീകരിക്കാത്ത എല്ലാ ഭൗതിക, ദ്വൈത-വാദങ്ങളേയും അങ്ങനെ അതു തിരസ്കരിക്കുന്നു. ആശയവാദത്തിന്റെ തീവ്രരൂപം അവനവന്റെ അസ്തിത്വം മാത്രമേ ഉറപ്പിക്കാനാവൂ എന്നു ശഠിക്കുന്ന അഹംമാത്രവാദം (solipsism) വരെ എത്താം.

Thumb
"പ്രപഞ്ചം ഒരു വലിയ യന്ത്രം എന്നതിനു പകരം വലിയൊരു ചിന്തയായി തിരിച്ചറിയപ്പെടാൻ തുടങ്ങുന്നു" എന്നെഴുതിയ 20-ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ജീൻസ്

സമൂഹനിർമ്മിതിയിൽ വിശ്വാസങ്ങളും മൂല്യങ്ങളും ഉൾപ്പെടെയുള്ള ആശയങ്ങൾ വഹിക്കുന്ന പങ്കിന് ഊന്നൽ കൊടുക്കുകയാണ് സാമൂഹ്യശാസ്ത്രത്തിൽ ആശയവാദം ചെയ്യുന്നത്.[2]അങ്ങനെ അവിടെ അത്, ആശയം ഭൌതികശക്തിയായി മാറുന്നതിന്റെ വിശദീകരണമാകുന്നു. ഒരുവനിൽ ഉയരുന്ന ചിന്തകൾ മറ്റുള്ളവരുമായി സംവദിക്കുമ്പോൾ അതിനനുകൂലവും പ്രതികൂലവും അയ പ്രതികരണങ്ങൾ ഉണ്ടാകുന്നു. തർക്ക-വിതർക്കങ്ങളിലൂടെ ആശയം സ്ഫുടം ചെയ്യപ്പെടുമ്പോൾ അതിനു ചലനശേഷി ഉണ്ടാകുന്നു എന്നും ഒടുവിൽ അത് സമൂഹിക മാറ്റങ്ങൾക്കുള്ള ചാലകശക്തിയായി പരിണമിക്കുന്നു എന്നും സാമൂഹ്യശാസ്ത്രത്തിലെ ആശയവാദികൾ ചൂണ്ടികാട്ടുന്നു.[അവലംബം ആവശ്യമാണ്].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads