ആശുപത്രി
From Wikipedia, the free encyclopedia
Remove ads
രോഗികളെ താമസിപ്പിച്ചു ചികിത്സിക്കുന്നതിനുള്ള സ്ഥാപനമാണ് ആശുപത്രി. ആശുപത്രികളിൽ താമസിച്ച് ചികിൽസ തേടുന്ന രോഗികളെ ഇൻ പേഷ്യന്റ് എന്നും, ചികിൽസക്ക് വേണ്ടി വന്നു പോകുന്ന രോഗികളെ ഔട്ട് പേഷ്യന്റ് എന്നും പറയുന്നു

വർഗീകരണം
സ്‌പെഷ്യലൈസേഷൻ
ജനറൽ ആശുപത്രികളിൽ എല്ലാ രോഗവും ചികിത്സിക്കാൻ പരിമിതമായ സൗകര്യമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് പ്രത്യേകരോഗത്തിന് പ്രത്യേക ആശുപത്രി എന്ന സംവിധാനം നിലവിൽ വന്നത്. ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, നെഫ്രാളജി, ഒഫ്‌താൽമോളജി, യൂറോളജി തുടങ്ങി വിവിധ സ്‌പെഷ്യാലിറ്റികളിൽ വിദ്‌ഗധസേവനം ലഭ്യമാക്കുന്ന ഒട്ടനവധി ആശുപത്രികൾ ഉണ്ട്. ഒരു പ്രത്യേക വിഭാഗത്തിൽത്തന്നെ പഠന-നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും നൽകുന്ന സേവനങ്ങൾക്ക് നിയതമായ സംവിധാനം ആവിഷ്‌കരിക്കാനും ഇതു മൂലം സാധിക്കും.
ചികിത്സാ സമ്പ്രദായം
ചികിത്സാ സമ്പ്രദായത്തിനനുസരിച്ചും ആശുപത്രികളെ വർഗീകരിക്കാം. ആയുർവേദം, ഹോമിയോ, യൂനാനി, സിദ്ധവൈദ്യം തുടങ്ങിയ ചികിത്സാരീതികൾ അവലംബിക്കുന്ന ആശുപത്രികളും ഉണ്ട്.
Remove ads
ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ
ഔട്ട്‌പേഷ്യന്റ് വിഭാഗം : പേുറമേനിന്നു വരുന്ന രോഗികളെ നോക്കി ചികിത്സ കല്‌പിക്കുകയും അവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമോ എന്നു നിശ്ചയിക്കുകയും ചെയ്യുന്ന വിഭാഗമാണിത്.
അത്യാഹിതവിഭാഗം: ഈ വിഭാഗം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നു.
ഇന്റൻസീവ് കെയർ യൂണിറ്റ്: ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രത്യേക പരിഗണന നൽകുവാനായി പ്രവേശിപ്പിക്കുന്ന ആശുപത്രിവിഭാഗമാണിത്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമായ ഈ വിഭാഗത്തിൽ രോഗി - ഡോക്‌ടർ, നഴ്‌സ് അനുപാതം കൂടുതലായിരിക്കും.
ഓപ്പറേഷൻ തിയെറ്ററുകൾ:
അസ്ഥിരോഗ വിഭാഗം : അസ്ഥിവ്യൂഹത്തിനും പേശീവ്യൂഹത്തിനും സംഭവിക്കുന്ന അപാകതകൾ ചികിത്സിക്കുകയാണ് അസ്ഥിരോഗ വിഭാഗത്തിന്റെ ജോലി. ഇവിടെ രോഗനിർണയത്തിന് എക്‌സ്-റേ, സ്‌കാനിങ് തുടങ്ങിയ റേഡിയോളജിക്കൽ ടെക്‌നിക്കുകളെ ആശ്രയിക്കുന്നു.
ഫിസിയോതെറാപ്പി: അസ്ഥിവ്യൂഹത്തിനുണ്ടാകുന്ന ഒടിവ്, ക്ഷതം എന്നിവ ഭേദപ്പെടുന്നതിനും ഇവയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനുമായി ചെയ്യുന്ന ചില ലഘു വ്യായമങ്ങളും മറ്റും ഉൾക്കൊള്ളുന്നതാണ് ഫിസിയോതെറാപ്പി. ഫിസിയോതെറാപ്പിസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
റേഡിയോളജി വിഭാഗം.:
ലബോറട്ടറി വിഭാഗം: രോഗിയുടെ രക്തം, കഫം, മലം, മൂത്രം എന്നിവ വിവിധ പരിശോധനകൾക്കു വിധേയമാക്കി രോഗകാരികളായ സൂക്ഷ്‌മാണുക്കളെ കണ്ടെത്തുകയും രോഗനിർണയം സാധ്യമാക്കുകയുമാണ് ഈ വിഭാഗത്തിന്റെ ജോലി. ലാബ് ടെക്‌നിഷ്യൻ അല്ലെങ്കിൽ ലാബ് സയന്റിസ്റ്റ് എന്ന വിഭാഗത്തിലുള്ള വിദഗ്ദർ ഇവിടെ പ്രവർത്തിക്കുന്നു.
ഫാർമസി: രോഗികൾക്ക് ആവശ്യമായ മരുന്നുകളും ചികിത്സ ഉപകരണങ്ങളും ശാസ്ത്രീയമായി വിതരണം നടത്തുന്ന വിഭാഗമാണ് ഫാർമസി. ഫാർമസിസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads