ഇടപ്പള്ളി മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ From Wikipedia, the free encyclopedia

ഇടപ്പള്ളി മെട്രോ നിലയം
Remove ads

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് ഇടപ്പള്ളി മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ പത്തടിപ്പാലം മെട്രോ നിലയത്തിനും ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[2][3]

വസ്തുതകൾ Edappallyഇടപ്പള്ളി മെട്രോ നിലയം, സ്ഥലം ...
Thumb
ഇടപ്പള്ളി മെട്രോ ഫ്ലൈ ഓവറിൽ
Remove ads

സേവനങ്ങൾ

ആകാശപ്പാത

Thumb
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലു മാളിലേക്കുള്ള കോറിഡോർ

മെട്രോ സ്റ്റേഷനിൽ നിന്ന് അടുത്തുള്ള ലുലുമാളിലേക്കുള്ള ആകാശപ്പാത അഥവാ സ്കൈവൈ രാവിലെ 9 മുതൽ രാത്രി 10 വരെ.[4][5]

അടിപ്പാത

കാൽനട യാത്രക്കാർക്കായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി.) നേതൃത്വത്തിലാണ് അടിപ്പാത നിർമ്മാണം പൂർത്തിയാക്കിയത്. ഇരുവശങ്ങളിലും സ്റ്റേഷന്റെ മുന്നിൽനിന്നാണ് അടിപ്പാതയിലേക്കുള്ള പ്രവേശനം. 44 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവുമുള്ളതാണ് അടിപ്പാത.[6]

Remove ads

വാർത്തകളിൽ

വനിത ദിനം

ഓരോ സ്ത്രീയും ഏറെ പ്രത്യേകതയുള്ളയാൾ എന്ന ടാഗ് ലൈനോടുകൂടിയാണ് കെഎംആർഎൽ വനിതാ ദിനം ആചരിച്ചത്. വനിത ദിനത്തിന്റെ ഭാഗമായി 2018 മാർച്ച് 8 ന് സ്റ്റേഷൻ കൺട്രോളറും സാങ്കേതിക വിഭാഗം ജീവനക്കാരും എല്ലാം വനിതകളായിരുന്നു.[7][8]

ഒന്നാം വാർഷികം

കൊച്ചി മെട്രോയുടെ ഒന്നാം വാർഷികത്തിൽ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും കെഎംആർഎൽ അധികൃതരും മെട്രോ ജീവനക്കാരും ചേർന്ന് ഒരു വലിയ കേക്ക് മുറിച്ചാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.[9] തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ടൈം-ട്രാവലർ-മാജിക് മെട്രോ ഇന്ദ്രജാലം അരങ്ങേറി.[1][10]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads