ഇന്തോ-പാക് നിയന്ത്രണരേഖ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയ്ക്കും പാകിസ്താനും ഇടക്ക് സ്ഥിതി ചെയ്യുന്ന പട്ടാളനിയന്ത്രിതരേഖയാണ് നിയന്ത്രണ രേഖ അഥവാ ലൈൻ ഓഫ് കൺട്രോൾ (LoC). ഇന്ത്യാ-പാക്ക് വിഭജന സമയത്ത് പഴയ നാട്ടുരാജ്യമായ ജമ്മു-കശ്മീരിലൂടെ ഇതു കടന്നു പോകുന്നു. നിയമപരമായി അംഗീകരിക്കപ്പെട്ട ഒരു അന്താരാഷ്ട്ര അതിർത്തിയല്ല ഈ രേഖയെങ്കിലും യഥാർത്ഥ അതിർത്തിപോലെ താൽക്കാലികമായി ഇത് പ്രവർത്തിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ അവസാനത്തിൽ സിംല കരാറിന്റെ ഭാഗമായാണ് ഇത് സ്ഥാപിതമായത്. വെടിനിർത്തൽ രേഖയെ "നിയന്ത്രണ രേഖ" എന്ന് പുനർനാമകരണം ചെയ്യാൻ ഇരു രാജ്യങ്ങളും സമ്മതിക്കുകയും അതത് സ്ഥാനങ്ങൾക്ക് ഒരു മുൻവിധിയും കൂടാതെ, ചെറിയ വിശദാംശങ്ങൾ ഒഴികെ അതിനെ മാനിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.[1] ചൈന പിടിച്ചടക്കി വെച്ചിരിക്കുന്ന ഇന്ത്യ യുടെ ഭാഗമായ അക്സായ് ചിൻ പ്രദേശത്തിനും ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കശ്മീരിനും ഇടയിലുള്ള വെടി-നിർത്തൽ രേഖയാണ് യഥാർത്ഥ നിയന്ത്രണ രേഖ അഥവാ ലൈൻ ഓഫ് ആക്‌ച്വൽ കൺട്രോൾ

ഇന്ത്യ-പാകിസ്താൻ അതിർത്തി
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മുൻ നാട്ടുരാജ്യത്തിന്റെ ഭാഗം ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. പാകിസ്ഥാന്റെ അനധികൃത നിയന്ത്രണത്തിലുള്ള ഭാഗം ആസാദ് കശ്മീർ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. നിയന്ത്രണ രേഖയുടെ ഏറ്റവും വടക്കേയറ്റത്തെ NJ9842 എന്നറിയപ്പെടുന്ന പ്രദേശത്തിനപ്പുറത്താണ് 1984 ൽ തർക്കവിഷയമായ സിയാച്ചിൻ ഹിമാനി സ്ഥിതി ചെയ്യുന്നത്. നിയന്ത്രണ രേഖയുടെ തെക്ക് ഭാഗത്തായി (സംഗം, ചെനാബ് നദി, അഖ്‌നൂർ), പാകിസ്ഥാൻ പഞ്ചാബിനും ജമ്മു പ്രവിശ്യയ്ക്കും ഇടയിലുള്ള അനിശ്ചിതമായ പദവിയുള്ള അതിർത്തി സ്ഥിതിചെയ്യുന്നു. ഇന്ത്യ ഇതിനെ ഒരു "അന്താരാഷ്ട്ര അതിർത്തി" ആയി കണക്കാക്കുമ്പോൾ പാകിസ്ഥാൻ ഇതിനെ "പ്രവർത്തന അതിർത്തി" എന്ന് വിളിക്കുന്നു.[2]
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു-കശ്മീർ സംസ്ഥാനത്തെ ചൈനീസ് നിയന്ത്രണത്തിലുള്ള അക്സായ് ചിൻ എന്നറിയപ്പെടുന്ന കാശ്മീർ പ്രദേശവുമായി വേർതിരിക്കുന്ന മറ്റൊരു വെടിനിർത്തൽ രേഖയയുണ്ട്. കിഴക്കോട്ട് കിടക്കുന്ന ഇത് യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) എന്നറിയപ്പെടുന്നു.[3]
Remove ads
പശ്ചാത്തലം
ഇന്ത്യാ വിഭജനത്തിനുശേഷം, ഇന്നത്തെ ഇന്ത്യയും പാകിസ്ഥാനും ജമ്മു കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി പരസ്പരം മത്സരിച്ചു. ഭരണാധികാരിയുടെ ഇന്ത്യയുമായുള്ള ലയനം കാരണം ഇന്ത്യയും, പ്രദേശത്തെ മുസ്ലീം ഭൂരിപക്ഷ ജനസംഖ്യ ചൂണ്ടിക്കാട്ടി പാകിസ്ഥാനും ഈ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിനായി യുദ്ധം ചെയ്തു. 1947 ലെ ഒന്നാം കശ്മീർ യുദ്ധം ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലൂടെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ ഒരു വർഷത്തിലേറെ നീണ്ടുനിന്നു. പിന്നീട് ഇരുപക്ഷവും ഒരു വെടിനിർത്തൽ രേഖയിൽ യോജിച്ചു.[4]
1965-ലെ മറ്റൊരു കശ്മീർ യുദ്ധത്തിനും, ബംഗ്ലാദേശ് സ്വതന്ത്രമായ 1971-ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിനും ശേഷം, യഥാർത്ഥ വെടിനിർത്തൽ രേഖയിൽ ചെറിയ മാറ്റങ്ങളെ വരുത്തിയിട്ടുള്ളൂ. 1972-ലെ ഷിംല കരാറിൽ, വെടിനിർത്തൽ രേഖയെ ഒരു "നിയന്ത്രണ രേഖ" (LoC) ആക്കി മാറ്റാനും സായുധ നടപടിയാൽ ലംഘിക്കാൻ പാടില്ലാത്ത ഒരു യഥാർത്ഥ അതിർത്തി പോലെ അതിനെ നിരീക്ഷിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. "പരസ്പര വ്യത്യാസങ്ങളും നിയമപരമായ വ്യാഖ്യാനങ്ങളും പരിഗണിക്കാതെ, ഇരുപക്ഷവും ഏകപക്ഷീയമായി അതിൽ മാറ്റം വരുത്താൻ ശ്രമിക്കരുത്" എന്ന് കരാർ പ്രഖ്യാപിച്ചു. ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക ഗ്രൂപ്പിന് (UNMOGIP) വെടിനിർത്തൽ ലംഘനങ്ങൾ (CFV) അന്വേഷിക്കേണ്ട പങ്കുണ്ടായിരുന്നു, എന്നിരുന്നാലും 1971-ന് ശേഷം അവരുടെ പങ്ക് കുറഞ്ഞു. 2000-ൽ, യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും പ്രത്യേകിച്ച് കശ്മീർ നിയന്ത്രണ രേഖയെയും ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നായി പരാമർശിച്ചു.[5][6]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads