ഇന്ത്യൻ ക്രിക്കറ്റ് ലീഗ്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ ക്രിക്കറ്റ് ലീഗ് (ഐ.സി.എൽ) ബി.സി.സി.ഐ യുടെ ഇന്ത്യൻ പ്രീമിയർ ലീഗിന് സമാന്തരമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ക്രിക്കറ്റ് ലീഗാണ്. ട്വെന്റി20 ഘടനയിലാണ് ഇതിലെ മത്സരങ്ങൾ. 2007ലെ എല്ലാ മത്സരങ്ങളും നടന്നത് ചണ്ഡിഗറിലെ പഞ്ച്കുലക്കടുത്തുള്ള താവു ദേവി ലാൽ സ്റ്റേഡിയത്തിലാണ്. ഇപ്പോൾ 9 ടീമുകളാണ് ഈ ലീഗിൽ മത്സരിക്കുന്നത്.
Remove ads
ടീമുകൾ
- ചണ്ഡിഗർ ലയൺസ്
- ചെന്നൈ സൂപ്പർസ്റ്റാർസ്
- ഡെൽഹി ജയന്റ്സ്
- ഹൈദരാബാദ് ഹീറോസ്
- കൊൽക്കത്ത ടൈഗേഴ്സ്
- മുംബൈ ചാംപ്സ്
- ലഹോർ ബാദ്ഷാസ്
- അഹമ്മദാബാദ് റോക്കറ്റ്സ്
- ധാക്ക വാരിയേഴ്സ്
2007 സീസൺ
ഇന്ത്യൻ ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ. ആറ് ടീമുകളാണ് മത്സരിച്ചത്. കലാശക്കളിയിൽ ചണ്ഡിഗർ ലയൺസിനെ 12 റൺസിന് തോല്പിച്ചുകൊണ്ട് ചെന്നൈ സൂപ്പർസ്റ്റാഴ്സ് പ്രഥമ ഇന്ത്യൻ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായി.
2008 സീസൺ
2008ൽ ലഹോർ ബാദ്ഷാസ്, അഹമ്മദാബാദ് റോക്കറ്റ്സ് എന്നീ രണ്ട് പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തി. മൂന്ന് മത്സരങ്ങളടങ്ങിയതായിരുന്നു ഫൈനൽ. ഹൈദരാബാദ് ഹീറോസ്, ലാഹോർ ബാദ്ഷാസ് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടി. ആദ്യ രണ്ട് ഫൈനലുകളും ജയിച്ച് ഹൈദരാരാബാദ് ചാപ്മ്യന്മാരായി. രണ്ടാം ഫൈനലിൽ ബൗൾ ഔട്ട് വരെ നീണ്ട് നിന്നു. ബൗൾ ഔട്ടിൽ 3-0 ത്തിന് ഹൈദരാബാദ് വിജയിച്ചു.
2009 സീസൺ
ഈ സീസണിൽ ബംഗ്ലാദേശ് കളിക്കാർ മാത്രമുള്ള ധാക്ക വാരിയേഴ്സ് എന്ന പുതിയ ടീം രൂപവത്കരിക്കപ്പെട്ടു. ഹൈദരാബാദ് ഹീറോസ്, ലഹോർ ബാദ്ഷാസ്, ചെന്നൈ സൂപ്പർസ്റ്റാർസ്, കൊൽക്കത്ത ടൈഗേഴ്സ് എന്നീ ടീമുകൾ റൗണ്ട് റോബിനിൽ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങൾ നേടി സെമി-ഫൈനൽ യോഗ്യത നേടി. ഹൈദരാബാദ്, ലഹോർ ടീമുകൾ 3 ഫൈനലുകളിൽ ഏറ്റുമുട്ടി. 1-നെതിരെ 2 കളികൾ ജയിച്ച് ലാഹോർ ബാദ്ഷാസ് ജേതാക്കളായി.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads