ഇന്ദിരാഗാന്ധി വധം

From Wikipedia, the free encyclopedia

ഇന്ദിരാഗാന്ധി വധം
Remove ads

1984 ഒക്ടോബർ 31-ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സിഖുകാരായ സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് വധിക്കപ്പെട്ടു.[1] സിഖുകാരുടെ പുണ്യസ്ഥലമായ സുവർണ്ണക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം. ഈ ദിനം രാജ്യത്ത് ആചരിക്കുന്ന പുനരർപ്പണദിനങ്ങളിൽ ഒന്നാണ്.(ദേശീയ പുനരർപ്പണദിനം /National Re-Dedication Day)

Thumb
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സ്ഥലം
Thumb
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ ധരിച്ചിരുന്ന സാരിയും മറ്റു വസ്തുക്കളും ന്യൂ ഡെൽഹിയിലെ ഇന്ദിരാഗാന്ധി മെമോറിയൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
Remove ads

കൊലപാതകം

ഒരു ബ്രിട്ടീഷ് നടനാ‍യ പീറ്റർ ഉസ്തിനോവുമായുള്ള അഭിമുഖത്തിനുള്ള വഴിയിലാണ് കൊലപാതകം നടന്നത്. അദ്ദേഹം ഐറിഷ് ടെലിവിഷനുവേണ്ടീ ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിമുഖം. പ്രധാന മന്ത്രിയുടെ നം:1, സഫ്ദർജംഗ റോഡിലുള്ള വസതിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാഗാന്ധി. ഈ സമയം അവിടെ സംരക്ഷകരായി നിന്നിരുന്ന സത്‌വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയുടെ നേരെ വെടിയുതിർക്കുകയായിരുന്നു. ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൌണ്ട് വെടിവച്ചു. സത്‌വന്ത് സിംഗ് ഇന്ദിരയുടെ ശരീരത്തിലേക്ക് മുപ്പത് റൌണ്ട് വെടിയുതിർത്തു. ഈ വെടി വയ്കലിൽ ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ മറ്റ് അംഗരക്ഷകരാൽ വധിക്കപ്പെട്ടു. സത്‌വന്ത് സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Remove ads

മരണം

വെടിയേറ്റതിനു ശേഷം ഇന്ദിരാഗാന്ധിയെ ഡെൽഹിയിലെ ജനറൽ ആശുപത്രിയിലേക്ക് ഉടനടി കൊണ്ടുപോയെങ്കിലും, ഒരു മണിക്കൂറിനുശേഷം ഇന്ദിരാഗാന്ധി മരണമടയുകയായിരുന്നു. തന്റെ ശരീരത്തിൽ കയറിയ 19 വെടിയുണ്ടകളിൽ നിന്നും 7 എണ്ണം നീക്കുന്നതിനിടയിൽ ഇന്ദിര മരണമടഞ്ഞു. പിന്നീട് ഇന്ദിരയുടെ ശരീരം ശക്തിസ്ഥൽ എന്ന സ്ഥലത്ത് നവംബർ 3 ന് സംസ്കരിച്ചു. ശക്തിസ്ഥൽ മഹാത്മാഗാന്ധിയുടെ സംസ്കാരസ്ഥലമായ രാജ്‌ഘട്ടിനടുത്താണ്

അനന്തരസംഭവങ്ങൾ

ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ഡെൽഹിയിലും പരിസരത്തും കലാപം പുറപ്പെട്ടു. ഇത് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെട്ടു. ഈ കലാപത്തിൽ ആയിരക്കണക്കിനു സിഖുകാർ കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധി വധം അന്വേഷിക്കാൻ പിന്നീട് ജസ്റ്റിസ് താക്കർ കമ്മീഷൻ നിയമിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കൊലപാതകിയായ സത്‌വത് സിംഗിനും (25 വയസ്സ്) ഇതിന്റെ ആസൂത്രകനെന്ന് തെളിയിക്കപ്പെട്ട കേഹർ സിംഗിനും (54 വയസ്സ്) പിന്നീട് വധശിക്ഷ വിധിക്കപ്പെട്ടു. 1989 ജനുവരി 6-ന് ഡെൽഹിയിലെ തിഹാർ ജയിലിൽ ഇവരെ തൂക്കിലേറ്റി. ഇവരുടെ മൃതശരീരങ്ങൾ ജയിലിനുള്ളിൽ തന്നെ സംസ്കരിച്ചു.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads