ഇമ്മാനുവൽ ദേവേന്ദ്രർ

From Wikipedia, the free encyclopedia

ഇമ്മാനുവൽ ദേവേന്ദ്രർ
Remove ads

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനും തമിഴ്നാട്ടിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു ഇമ്മാനുവൽ ദേവേന്ദ്രർ (9 ഒക്ടോബർ 1924 – 11 സെപ്റ്റംബർ 1957). മറ്റൊരു ജാതിയിൽ പെട്ട ഒരു സംഘം ഇമ്മാനുവൽ ദേവേന്ദ്രരെ 1957 - ൽ വധിക്കുകയുണ്ടായി.

വസ്തുതകൾ ഇമ്മാനുവൽ ദേവേന്ദ്രർ, ജനനം ...

1924 ഒക്ടോബർ 9 - ന് തമിഴ്നാട്ടിലെ മുതുകുളത്തൂരിലെ സെല്ലൂരിലാണ് ഇമ്മാനുവൽ ദേവേന്ദ്രർ ജനിച്ചത്. തന്റെ 18 - ാം വയസ്സിൽ ദേവേന്ദ്രർ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിനെത്തുടർന്ന് ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു. 1945 - ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ നിന്നും ഉദ്യോഗം ഉപേക്ഷിച്ചതിനു ശേഷം സ്വന്തം ഗ്രാമമായ രാമനാഥപുരം ജില്ലയിലേക്ക് ദേവേന്ദ്രർ മടങ്ങുകയുണ്ടായി. ഇതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്യുകയുണ്ടായി. ആർമിയിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചുകൊണ്ടുള്ള അനുഭവസമ്പത്ത്, തുടർന്ന് രാമനാഥപുരത്തെ ദളിതരുടെ മോശം അവസ്ഥയെ ചോദ്യം ചെയ്യാൻ ദേവേന്ദ്രർക്ക് പ്രേരകമായി. [1][2]

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ജോലി അവസാനിപ്പിച്ചതിനു ശേഷം രാമനാഥപുരത്തിലെ ദേവേന്ദ്ര കുല വെള്ളാളർ എന്ന ജാതിയിൽപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും മറ്റ് അവകാശങ്ങൾക്കും വേണ്ടി ദേവേന്ദ്രർ പ്രവർത്തിക്കുകയുണ്ടായി. ഈ ജാതിയിൽപ്പെട്ട ഒരാളായിരുന്നു ഇമ്മാനുവൽ ദേവേന്ദ്രർ. ജാതിപരമായ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഈ കാലത്ത് ദേവേന്ദ്രർ പ്രധാനമായും ശ്രമിച്ചത്. ഫോർവേഡ് ബ്ലോക്കിൽ ചേരുന്നതിനു വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്തു പോയ പശുമ്പൊൻ മുത്തുരാമലിംഗം തേവർക്ക് പകരമായുള്ള ഒരാളായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇമ്മാനുവൽ ദേവേന്ദ്രരെ കണ്ടത്. [1] ലെജിസ്ലേറ്റീവ് അസംബ്ലിയിലെ വിലപ്പെട്ട ഒരംഗമായിരിക്കും ഇമ്മാനുവലെന്നും കോൺഗ്രസ് പാർട്ടിയുടെ അക്കാലത്തെ നേതാക്കന്മാർ കരുതിയിരുന്നു. ഈ സമയത്ത് ഇമ്മാനുവൽ, ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ഇമ്മാനുവൽ ശേഖരൻ എന്ന പേര് സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. ref name="hindu"/>

തേവർ സമുദായവുമായി അക്കാലത്ത് പള്ളാർ, വളരെ വലിയ ശത്രുത വച്ചു പുലർത്തിയിരുന്നു. 1957 - ൽ നടന്ന ഒരു ഉപതിരഞ്ഞെടുപ്പോടുകൂടി ഈ ശത്രുത പൂർണ്ണമായിത്തീരുകയും ചെയ്യുകയുണ്ടായി. ഇതിനെത്തുടർന്ന് ഒരു സമാധാന യോഗവും വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഈ യോഗത്തിലേക്ക് തേവർ കടന്നുവന്ന സമയത്ത് ദേവേന്ദ്രർ എഴുന്നേൽക്കാൻ താൽപ്പര്യപ്പെട്ടില്ല. [1]

1957 സെപ്റ്റംബർ 11 - ന് ദേവേന്ദ്രരുടെ പ്രവർത്തനങ്ങളിൽ പ്രകോപിതരായിക്കൊണ്ട് ഒരു സംഘം, ദേവേന്ദ്രരെ വധിക്കുകയുണ്ടായി. തേവർക്ക് ഈ കൊലപാതകത്തിൽ പ്രധാനപ്പെട്ട പങ്ക് ഉണ്ടായിരുന്നുവെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് തേവർ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും കുറച്ചു ദിവസങ്ങൾക്കു ശേഷം കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട് ജയിലിൽ നിന്നും മോചിതനാവുകയുണ്ടായി. [1]

42 ദളിതർ കൊല്ലപ്പെട്ട 1957 - ലെ രാമനാട് വർഗ്ഗീയ ലഹള, ദേവേന്ദ്രരുടെ കൊലപാതകത്തിന്റെ പരിണത ഫലമാണെന്ന് കരുതപ്പെടുന്നു. [2]

തമിഴ്നാട്ടിൽ പല്ലാർ സമുദായത്തിലെ ജനങ്ങൾ ഇന്ന് ദേവേന്ദ്രരുടെ ചരമ ദിനം, ദേവേന്ദ്രർ ജയന്തിയായി ആഘോഷിക്കുന്നുണ്ട്. [3][4]

Remove ads

ഇതും കാണുക

  • പരമകുടി ലഹള

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads