ഇലക്ട്രോണിക് സിറ്റി

From Wikipedia, the free encyclopedia

ഇലക്ട്രോണിക് സിറ്റിmap
Remove ads

12.84°N 77.67°E / 12.84; 77.67

വസ്തുതകൾ

ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങൾ ഉൾപെടുന്ന ഒരു വ്യവസായ നഗരം ആണ് 'ഇലക്ട്രോണിക് സിറ്റി. കർണാടക തലസ്ഥാനമായ ബാംഗ്ലൂരിന്റെ നഗരാതിർത്തിയിലെ ദോഡതോഗൂർ എന്ന ഗ്രാമത്തിലാണ് 332ഏക്കർ വിസ്തൃതിയിൽ ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങൾ ഇലക്ട്രോണിക് സിറ്റിയിൽ അവരുടെ കാര്യാലയങ്ങൾ തുറന്നിട്ടുണ്ട്. വിപ്രോ, ഹ്യൂലറ്റ് പക്കാർഡ് , ഇൻഫോസിസ്, പട്നി, സീമെൻസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം.

Remove ads

ചരിത്രം

ആർ.കെ.ബലിഗ എന്ന വ്യവസായിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് ഇലക്ട്രോണിക് സിറ്റി എന്ന സംരംഭത്തിന്റെ തുടക്കം. ബാംഗ്ലൂരിനെ ഒരു മികച്ച വിവരസാങ്കേതിക നഗരം ആയി വളർത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം 1978ൽ പദ്ധതി ആരംഭിച്ചു. ആർ.കെ.ബലിഗ ചെയർമാനായ കിയോനിക്സ് എന്ന സ്ഥാപനം ആയിരുന്നു ഈ സംരംഭത്തിന്റെ തുടക്കം കുറിച്ചത്. എന്നാൽ അതിന്റെ വളർച്ചയും പുരോഗതിയും കാണാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. (1988ൽ ആർ.കെ.ബലിഗ മരണമടഞ്ഞു).

1990കളിൽ ഇന്ത്യയുടെ ഉദാരവല്കരണ നയങ്ങൾ വന്നതോടെ, ഒട്ടേറെ വിദേശസ്ഥാപനങ്ങൾ ഇന്ത്യയിലേക്ക്‌ അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്ത്യയിലെ വിവരസാങ്കേതിക സ്ഥാപനങ്ങൾക്ക് വിദേശത്തും നല്ല മികവു തെളിയിക്കാനായി. അതിൽ ഭൂരിപക്ഷം സ്ഥാപനങ്ങളും ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചതോടെ അതിന്റെ പ്രശസ്തിയും ഉയർന്നു.

1997ൽ ഇലക്ട്രോണിക് സിറ്റിയുടെ നടത്തിപ്പ് കിയോനിക്സിൽ നിന്ന് ഇ.എൽ.സി.ഐ.എ എന്ന സ്ഥാപനം ഏറ്റെടുത്തു.

Remove ads

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads