ഉത്തര കൊറിയ

ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യം From Wikipedia, the free encyclopedia

ഉത്തര കൊറിയ
Remove ads

ഉത്തര കൊറിയ (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ' വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, [[റഷ്യ] ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു.

ഉത്തര കൊറിയ
ദേശീയ പതാക Thumb
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സമൃദ്ധവും മഹത്തരവുമായ ദേശം
ദേശീയ ഗാനം: ഏഗുക്ക
Thumb
തലസ്ഥാനം പ്യോംങ്യാംഗ്
രാഷ്ട്രഭാഷ കൊറിയൻ
ഗവൺമന്റ്‌
പ്രതിരോധ സമിതി അധ്യക്ഷൻ
Choe Ryong-hae ‌
കമ്മ്യൂണിസ്റ്റ് റിപബ്ലിക്
കിം ജോങ് ഇൽ1
കിം യോങ് നാം 2
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ് 15, 1945
വിസ്തീർണ്ണം
 
1,20,540ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
2,31,13,019
190/ച.കി.മീ
നാണയം വോൺ (KPW)
ആഭ്യന്തര ഉത്പാദനം 4,000 കോടി ഡോളർ (87)
പ്രതിശീർഷ വരുമാനം $1,800 (149)
സമയ മേഖല UTC+8:30
ഇന്റർനെറ്റ്‌ സൂചിക .kp
ടെലിഫോൺ കോഡ്‌ +850
1. കിം ജോങ് ഇൽ ആണ് രാജ്യത്തെ അധികാര കേന്ദ്രം. പ്രസിഡന്റ് തുടങ്ങിയ പദവികൾ ഉത്തര കൊറിയയിലില്ല. പ്രതിരോധ സമിതിയുടെ തലവനായ കിം ജോങ് ഇൽ-നെ പരമോന്നത നേതാവായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പിതാവും പരമാധികാരിയുമായിരുന്ന കിം ഇൽ സങ്ങിന് മരണ ശേഷം “സ്വർഗീയ പ്രസിഡന്റ് ”എന്ന പദവിയും ഉത്തര കൊറിയൻ ഭരണ ഘടന നൽകിയിട്ടുണ്ട്.

2.കിം യോങ് നാമാണ് രാജ്യാന്തര തലങ്ങളിൽ ഉത്തര കൊറിയയെ പ്രതിനിധീകരിക്കുന്നത്.

കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്.[1] ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.

Remove ads

ഇതും കാണുക

ഉത്തര കൊറിയ എന്ന ഏകാധിപത്യ രാഷ്ട്രം [2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads