ഉബുണ്ടു (തത്ത്വചിന്ത)

From Wikipedia, the free encyclopedia

ഉബുണ്ടു (തത്ത്വചിന്ത)
Remove ads

ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലും, പരസ്പര ബഹുമാനത്തിലും, നിസ്സ്വാർത്ഥതയിലും അധിഷ്ഠിതമായ ഒരു തത്ത്വചിന്താ ശാഖയാണ്‌ ഉബുണ്ടു (ഇംഗ്ലീഷ്:Ubuntu, IPA:ùbúntú). ദക്ഷിണാഫ്രിക്കയിലെ ബണ്ടു ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ സംസ്കാരത്തിൽ വേരൂന്നിയ ഈ സങ്കല്പം ഒരു ആഫ്രിക്കൻ ചിന്താസരണിയാണ്.

ഉബുണ്ടു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉബുണ്ടു (വിവക്ഷകൾ) എന്ന താൾ കാണുക. ഉബുണ്ടു (വിവക്ഷകൾ)
നെൽസൺ മണ്ടേല ഉബുണ്ടു തത്ത്വചിന്തയെപ്പറ്റി വിവരിക്കുന്നു
Remove ads

വിശദീകരണം

തെക്കൻ ആഫ്രിക്കയിലെ ഡെസ്മണ്ട് ടുട്ടു മെത്രാപ്പോലീത്താ ഉബുണ്ടുവിന് സാമാന്യം വിപുലമായ ഒരു വ്യാഖ്യാനം ഇങ്ങനെ നൽകിയിട്ടുണ്ട്:[1]

ഉബുണ്ടു മറ്റുള്ളവരോട് തുറന്ന മനോഭാവമുള്ളവനും മറ്റുള്ളവർക്ക് പ്രാപ്യനായിരിക്കുന്നവനും അവരെ അംഗീകരിക്കുന്നവനും അവരുടെ കാര്യശേഷിയും നന്മയും തനിക്ക് ഭീഷണിയായി കാണാത്തവനും ആണ്. കാരണം ഉബുണ്ടുവിന് താൻ വലിയ മറ്റൊന്നിന്റെ ഭാഗമാണെന്നും മറ്റുള്ളവർ അപമാനിക്കപ്പെടുകയോ അധപതിക്കുകയോ മർദ്ദിക്കപ്പെടുകയോ, അടിച്ചമർത്തപ്പെടുകയോ ചെയ്യുമ്പോൾ താൻ തന്നെ ചെറുതാകുന്നുവെന്നുമുള്ള ബോധത്തിൽ നിന്നുത്ഭവിക്കുന്ന ആത്മധൈര്യമുണ്ട്

ഈ ആശയം തന്നെ അദ്ദേഹം പിന്നീട് ഇങ്ങനെ വിശദീകരിച്ചു:

ഞങ്ങളുടെ നാട്ടിലെ ഒരു ചൊല്ല് "മനുഷ്യനായിരിക്കുന്നതിന്റെ കാതൽ ആണ് ഉബുണ്ടു" എന്നാണ്. ഉബുണ്ടു നമ്മുടെ പാരസ്പര്യത്തെക്കുറിച്ച് പറയുന്നു. നിങ്ങൾക്ക് തന്നെയായി മനുഷ്യനായിരിക്കുക വയ്യ. നിങ്ങൾക്ക് ഉബുണ്ടു എന്ന ഗുണം ഉള്ളപ്പോൾ നിങ്ങൾ നിങ്ങളുടെ ഔദാര്യത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നു. നാം മിക്കപ്പോഴും സ്വയം മറ്റുള്ളവരിൽ നിന്ന് വേർപെട്ടുനിൽക്കുന്ന വ്യക്തികൾ മാത്രമായി കാണുന്നു. എന്നാൽ നാം പരസ്പരബദ്ധരാണ്. ഒരാൾ ചെയ്യുന്നത് മുഴുവൻ ലോകത്തേയും ബാധിക്കുന്നു. നാം നന്മ ചെയ്യുമ്പോൾ അത് പടർന്നുപിടിക്കുന്നു; അത് മനുഷ്യരാശിയ്ക്ക് മുഴുവൻ നന്മയാകുന്നു.

വ്യക്തിയെഅയാളുടെ സാമൂഹ്യബന്ധങ്ങളുടെ പശ്ചാത്തലത്തിൽ നിർവചിക്കുന്ന ഉബുണ്ടുവിന് മതപരമായ മാനങ്ങളുണ്ട്. [2]സുലു ഭാഷയിലെ "ഉമുണ്ടു-ൻഗുമുണ്ടു-ൻഗബണ്ടു" '(umuntu ngumuntu ngabantu') എന്ന ഉബുണ്ടു സൂത്രവാക്യത്തിന്, "വ്യക്തി വ്യക്തിയായിരിക്കുന്നത് മറ്റുള്ളവരിലൂടെയാണ്" എന്നാണർത്ഥം. ആഫ്രിക്കൻ പശ്ചാത്തലത്തിൽ ഈ ആശയത്തിന്റെ പ്രസക്തി വ്യക്തിയുടെ ഭൗതികജീവിതത്തേയും കടന്നുപോകുന്നു. ഉബുണ്ടു ആയിരിക്കുന്നവൻ സമൂഹത്തോട് ഒന്നായിത്തീർന്ന്, ആരാധധ അർഹിക്കുന്ന പൂർവികനായി പരിണമിക്കുന്നുവെന്നാണ് അതിന്റെ ധ്വനി. ജീവിതകാലത്ത് ഉബുണ്ടുവിന്റെ തത്ത്വങ്ങൾ പിന്തുടർന്നയാൾ മരണാനന്തരം ജീവിച്ചിരിക്കുന്നവരുടെ ഭാഗമായിത്തീരുന്നു.

Remove ads

ഉബുണ്ടു ആഫ്രിക്കയിൽ


ഉബുണ്ടു, ദക്ഷിണാഫ്രിക്കൻ രാഷ്ട്രത്തിന്റെ സ്ഥാപകതത്ത്വങ്ങളിൽ ഒന്നും ആഫ്രിക്കൻ നവോത്ഥാനമെന്ന ആശയവുമായി ബന്ധപ്പെട്ടതുമാണ്. [3] ആഫ്രിക്കയിൽ ഈ ആശയത്തിന് വ്യാപകമായ പ്രചാരമുണ്ട്.

ഇംഗ്ലീഷ് കഴിഞ്ഞാൽ സിംബാബ്‌വെയിൽ ഏറ്റവുമേറെ ആളുകൾ സംസാരിക്കുന്ന ഷോനാ ഭാഷയിൽ ഉബുണ്ടുവിന് സമാനമായ പദം ഉൻഹു ആണ്. ഈ ആശയത്തിന് സിംബാബ്‌വെയിലും മറ്റ് ആഫ്രിക്കൻ സംസ്കാരങ്ങളിൽ കല്പിക്കപ്പെടുന്ന അർത്ഥം തന്നെയാണുള്ളത്. ഉബുണ്ടുവിനെ സംബന്ധിച്ച സുലു സൂത്രവാക്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചൊല്ല്, ഷോനാ ഭാഷയിലുമുണ്ട്.

റുവാണ്ട, ബറുണ്ടി എന്നീ രാജ്യങ്ങളിലെ സംസാരഭാഷകളായ കിന്യാര്വണ്ട, കിരുണ്ടി ഭാഷകളിൽ ഉബുണ്ടുവിനർത്ഥം മനുഷ്യന്റെ ഔദാര്യം, മനുഷ്യത്വം എന്നൊക്കെയാണ്. ഈ രാജ്യങ്ങളിൽ മറ്റുള്ളവരോടു നടത്തുന്ന അഭ്യർത്ഥനകളിൽ "ഗിരാ ഉബുണ്ടു" എന്നു ചേർക്കുക സാധാരണമാണ്. "പരിഗണനയും മനുഷ്യത്വവും കാണിക്കൂ" എന്നാണ് അതിനർത്ഥം.

ഉഗാണ്ട, താൻസാനിയ എന്നിവിടങ്ങളിലെ സംസാരഭാഷകളിലും ഉബുണ്ടുവിനോട് സാമ്യമുള്ള പദങ്ങൾ അതിന് സമമായ അർത്ഥത്തിൽ പ്രയോഗത്തിലുണ്ട്. ‍

Remove ads

"ഉബുണ്ടു നയതന്ത്രം"

ലോകപങ്കാളിത്തത്തിലേക്കുള്ള അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട എലിസബത്ത് ബാഗ്ലി, 2009 ജൂൺ 18-ന് തന്റെ സത്യപ്രതിജ്ഞാവേളയിൽ നടത്തിയ പ്രഭാഷണത്തിൽ ഉബുണ്ടുവിനെ അമേരിക്കൻ വിദേശനയത്തിന്റെ പശ്ചാത്തലത്തിൽ പരാമർശിച്ചു. ലോകത്തെ അതിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്ന് നാം ആഗ്രഹിക്കുന്ന സ്ഥിതിയിലേയ്ക്ക് ഉയർത്താനുള്ള ശ്രമത്തിൽ, രാജനീതിയിലെ കാലഹരണപ്പെട്ട സങ്കല്പങ്ങളെ ഉപേക്ഷിച്ച് എല്ലാവരേയും പങ്കാളികളായി കാണുന്ന "ഉബുണ്ടു നയതന്ത്രം" സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.[4]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads