ഉള്ളൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരം നഗരത്തിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉള്ളൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇവിടെ നിന്നും ഏകദേശം 1 കിലോ മീറ്റർ ദൂരത്തായും, കേശവദാസപുരം ഏകദേശം 1.5 കിലോ മീറ്റർ ദൂരത്തായും സ്ഥിതി ചെയ്യുന്നു. കൂടാതെ വിനോദസഞ്ചാരകേന്ദ്രമായ ആക്കുളം; പുലയനാർകോട്ട ക്ഷയരോഗാശുപത്രി, ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം, അവിട്ടം തിരുനാൾ ആശുപത്രി, റീജിയണൽ കാൻസർ സെന്റെർ, ശ്രീ ചിത്ര ആശുപത്രി തുടങ്ങിയവയും ഉള്ളൂരിനടുത്തായി സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഉള്ളൂരിൽ വച്ച് നഗരത്തിനുള്ളിൽ പ്രവേശിക്കുന്നു. ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉള്ളൂരിൽ നിന്നും 1.5 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads