എപ്പിക് (വെബ് ബ്രൗസർ)
From Wikipedia, the free encyclopedia
Remove ads
മോസില്ല ഫയർഫോക്സ് അടിസ്ഥാനമാക്കിയുള്ള വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടിയുള്ള ഒരു വെബ്‌ബ്രൗസിംഗ് സോഫ്റ്റ്‌വെയറാണ് എപ്പിക് (Epic ). ഇത് ഡെവലപ് ചെയ്തത് ഇന്ത്യയിൽ നിന്നുള്ള ഹിഡൺ റിഫ്ലക്സ് എന്ന കമ്പനിയാണ്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വെയർ സ്ഥാപനമായ ഹിഡൻ റിഫ്ളക്സാണ് 'എപ്പിക്കി'ന് പിന്നിൽ. [1][2][3] നിരവധി സോഷ്യൽ നെറ്റ്‌വർകിന്റെ ടൂളുകൾ ഇതിൽ ഇൻബിൽറ്റ് ഉണ്ട്. [3] ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വെബ്‌ബ്രൗസറാണ് ഇത്. [3][4] എപിക് ബ്രൗസർ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇത് ഇപ്പോൾ മൈക്രോസോഫ്റ്റ് വിൻഡോസ് പ്ലാറ്റ്ഫോം മാത്രമേ പിന്തുണക്കുന്നുള്ളൂ. വെബ്ദർശ്ശിനിക്കു ശേഷം ഇന്ത്യയിൽ നിന്നും പുറത്തിറക്കുന്ന ആദ്യത്തെ വെബ് ബ്രൗസർ എന്ന ബഹുമതിക്ക് പുറമേ ആദ്യത്തെ ബിൽറ്റ്- ഇൻ - ആന്റിവൈറസ് സോഫ്റ്റ്‌വെയറുള്ള വെബ് ഗമനോപാധി എന്ന വിശേഷണം എപ്പിക്കിന് സ്വന്തം.[5] മലയാളം, ഹിന്ദി, ബംഗാളി, പഞ്ചാബി, സംസ്കൃതം, മറാത്തി, ഗുജറാത്തി, നേപ്പാളി, തമിഴ്, തെലുങ്ക്, കന്നഡ, ഉർദു മുതലായ പന്ത്രണ്ടോളം ഇന്ത്യൻ ഭാഷകളെ എപ്പിക് പിന്തുണയ്കുന്നു. ഇതുകൂടാതെ അറബി, ഗ്രീക്ക്, പേർഷ്യൻ, റഷ്യൻ ഭാഷകൾക്കും ലിപ്യന്തരണ പിന്തുണ എപ്പിക് നൽകുന്നുണ്ട്. വെബ് പര്യടനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുക എന്നതിനു പുറമേ ഭാരതീയരുടെ ആഭിരുചിക്കിണങ്ങിയ ഒരു വെബ് അനുഭവം പങ്കുവയ്ക്കുക എന്നതും എപികിന്റെ ആവിർഭാവത്തിനു പിന്നിൽ പ്രചോദനമായി നിലകൊള്ളുന്നു.
Remove ads
ചിഹ്നം
ഇന്ത്യൻ ത്രിവർണ്ണ പതാകയിലെ മൂന്ന് നിറങ്ങൾ ഒരു വൃത്തത്തെ ചുറ്റി നിൽക്കുന്നു. ഭൂമിയെ പൊതിയുന്ന ഇന്ത്യൻ പതാകയെയാണ് ഇത് സൂചിപ്പിക്കുന്നത്
മുഖ്യ സവിശേഷതകൾ
- ബിൽറ്റ്- ഇൻ- ആന്റിവൈറസ്.
- ഉപയോക്താവിനു ഇഷ്ടാനുസരണം വ്യത്യാസം വരുത്താവുന്ന ഇന്റർഫേസുകളും തീമുകളും.
- ഇന്റിക്ക് ഭാഷാ പിന്തുണ (ഒപ്പം ലിപ്യന്തരണവും).
- സ്നിപ്പറ്റ്.
- പരസ്യ നിരോധി.
- ഈമെയിൽ ബായ്ക്കപ്പ്.
- വേഡ് പ്രോസസർ.
പ്രത്യേകതകൾ
സ്വതന്ത്ര സോഫ്റ്റ്‌വേറായ മോസില്ലയിൽ അധിഷ്ഠിതമായാണ് എപ്പിക് നിർമിച്ചിരിക്കുന്നത്. മറ്റ് ബ്രൗസറുകളിൽ നിന്ന് വ്യത്യസ്തമായി, ആന്റി വൈറസ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5] മറ്റ് ബ്രൗസറുകളേക്കാൾ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങൾ (ഫീച്ചറുകൾ) എപ്പിക്കിലുണ്ട്[5]. സൈഡ് ബാറുകളിൽ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകൾ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്.[5] സൈഡ്ബാറിൽ തന്നെ ആർ.എസ്.എസ്. ഫീഡ് ഉപയോഗിച്ച് അപ്പപ്പോഴുള്ള വാർത്തകൾ നിരത്താനും ഇതിന് കഴിയും.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads