എയർബസ് എ380
വൈഡ് ബോഡി, ഡബിൾ ഡെക്ക്, ഫോർ എഞ്ചിൻ എയർക്രാഫ്റ്റ്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം From Wikipedia, the free encyclopedia
Remove ads
എയർബസ് എസ്.എ.എസ്. നിർമ്മിക്കുന്ന രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണ് എയർബസ് എ380. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. 2007 ഏപ്രിൽ 27 നു ഫ്രാൻസിലെ ടുളുസിൽ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കൽ. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിർമ്മാണഘട്ടത്തിൽ ഇത് എയർബസ് A3XX എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സൂപ്പർ ജംബോ എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയിൽ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയിൽ 853 യാത്രക്കാരേയും ഉൾകൊള്ളാൻ എ380 ക്ക് കഴിയും. എ380-ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബർ 25-നായിരുന്നു (സിംഗപ്പൂർ എയർലൈൻസിന്റെ SQ380 സിംഗപ്പൂർ-സിഡ്‌നി സർവീസ്)
Remove ads
ചിത്രശാല
- ചിത്രങ്ങൾ
- എമിറേറ്റ്സ് എയർ ബസ് എ 380 ഉൾവശം, എക്കണോമി ക്ലാസ് കാബിൻ
- ക്വാൺടാസ് എ 380 വിമാനം (VH-OQD) ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads