ഏഷ്യൻ ഗെയിംസ് 1982
From Wikipedia, the free encyclopedia
Remove ads
ഒമ്പതാം ഏഷ്യൻ ഗെയിംസ് 1982 നവംബർ 19 മുതൽ 1982 ഡിസംബർ 4 വരെ ഇന്ത്യൻ തലസ്ഥാനമായ ഡെൽഹിയിൽ വെച്ച് നടന്നു [1]. ചരിത്രത്തിലാദ്യമായി 74 പുതിയ റെക്കോഡുകൾ സ്ഥാപിക്കപ്പെട്ടു. ഏഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയായിരുന്നു ഇത്.[2]
33 ദേശീയ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നായി 3411 അത്ലെറ്റുകൾ പങ്കെടുത്തു. 21 കായികവിഭാഗത്തിലായും 23 രീതികളിലായും 196 മത്സരങ്ങൾ നടന്നു. അതുവരെയുള്ള ഏഷ്യൻ ഗെയിംസിലെ റെക്കോഡായിരുന്നു ഇത്. ഹാൻഡ്ബോൾ, എക്വസ്ട്രിയൻ, റോവിംഗ്, ഗോൾഫ് എന്നിവ പുതുതായി ഉൾപ്പെടുത്തി. ഫെൻസിംഗ്, ബൗളിംഗ് എന്നിവയെ ഒഴിവാക്കി.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads