ഐബോളിന്റെ പോസ്റ്റീരിയർ സെഗ്മെന്റ്

From Wikipedia, the free encyclopedia

ഐബോളിന്റെ പോസ്റ്റീരിയർ സെഗ്മെന്റ്
Remove ads

ഐബോളിന്റെ പിൻഭാഗം പോസ്റ്റീരിയർ സെഗ്മെന്റ് അല്ലെങ്കിൽ പോസ്റ്റീരിയർ ക്യാവിറ്റി എന്നും അറിയപ്പെടുന്നു. ഇത് കണ്ണിന്റെ പുറകിലെ മൂന്നിൽ രണ്ട് ഭാഗം ഉൾക്കൊള്ളുന്നു. വിട്രിയസ് ഹ്യൂമർ, റെറ്റിന, കൊറോയിഡ്, ഒപ്റ്റിക് നാഡി എന്നീ ഘടനകൾ ഈ ഭാഗത്താണ്.[1] ഒഫ്താൽമോസ്കോപ്പി (അല്ലെങ്കിൽ ഫണ്ടോസ്കോപ്പി) സമയത്ത് ദൃശ്യമാകുന്ന ററ്റിനയുടെ കാഴ്ച ഫണ്ടസ് എന്നും അറിയപ്പെടുന്നു. ചില നേത്രരോഗവിദഗ്ദ്ധർ കണ്ണിന്റെ പോസ്റ്റീരിയർ സെഗ്മെന്റ് വൈകല്യങ്ങളുടെയും രോഗങ്ങളുടെയും ചികിത്സയിലും പരിപാലനത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു.[2]

വസ്തുതകൾ പോസ്റ്റീരിയർ സെഗ്മെന്റ്, Details ...

ചില മൃഗങ്ങളിൽ, റെറ്റിനയിൽ ഒരു പ്രതിഫലന പാളി (ടാപെറ്റം ലൂസിഡം) അടങ്ങിയിരിക്കുന്നു, ഇത് ഓരോ ഫോട്ടോസെൻസിറ്റീവ് സെല്ലും ഗ്രഹിക്കുന്ന പ്രകാശത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും കണ്ണിൽ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും കുറഞ്ഞ പ്രകാശാവസ്ഥയിൽ മൃഗത്തെ നന്നായി കാണാൻ അനുവദിക്കുകയും ചെയ്യുന്നു.

Remove ads

ഇതും കാണുക

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads