ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദ് ഇന്ത്യയിലെ പ്രമുഖമായ ഒരു ബിസിനസ് സ്കൂൾ ആണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണു ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സർക്കാർ സ്ഥാപിച്ചിട്ടുള്ള 13 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്ടുകളിൽ ഐ.ഐ.എം. കൊൽകത്തക്ക് ശേഷം 1961-ലാണ് ഐ.ഐ.എം. അഹമ്മദാബാദ് സ്ഥാപിതമായത്. ഏഷ്യയിലെ തന്നെ മികച്ച മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായാണ് ഇത് കരുതപ്പെടുന്നത്.
Remove ads
പാഠ്യപദ്ധതി
ഇവിടെ നൽകുന്ന പ്രധാന കോഴ്‌സുകളിൽ ഒന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ആണ്(എം.ബി.എ. ക്കു തുല്യം).ഈ കോഴ്‌സിന്റെ കാലാവധി 2 വർഷം ആണ്. ഇത് കൂടാതെ ഡോക്ടറൽ കോഴ്സുകളും എക്സിക്യുട്ടീവ് മാനേജ്മെന്റ്റ് ബിരുദ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു.
ചരിത്രം

പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ്, ഗുജറാത്തി ബിസിനസുകാരനായ കസ്തൂർഭായ് ലാൽഭായ് എന്നിവർ ഈ കോളജ് തുടങ്ങാനായി മുൻകൈ എടുക്കുകയുണ്ടായി. ഇന്ത്യൻ സർക്കാർ, ഗുജറാത്ത് സർക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണു ഐ.ഐ.എം. അഹമ്മദാബാദ് 16 ഡിസംബർ 1961 ൽ തുടങ്ങിയത്. അമേരിക്കൻ ആർക്കിടെക്റ്റ് ലൂയിസ് കാൻ ഡിസൈൻ ചെയ്ത ഇവിടത്തെ കെട്ടിടങ്ങൾ വളരെ പ്രസിദ്ധമാണ്.
ദി ഇക്കണോമിസ്റ്റ് മാഗസിൻ 2012 ൽ പുറത്തിറക്കിയ ആഗോള റാങ്കിങ്ങിൽ ഐ.ഐ.എം. അഹമ്മദാബാദ് ലോകത്ത് 56-ആം സ്ഥാനത്താണ്.
Remove ads
പ്രവേശനം
ക്യാറ്റ് അഥവാ കോമ്മൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് ഇവിടെ പ്രവേശനം നല്കുന്നത്.
ചിത്രശാല
ഐ.ഐ.എം. അഹമ്മദാബാദ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- പൂമുഖം
- ഒരു വിശാലദൃശ്യം
- ഹാർവാർഡ് സ്റ്റെപ്സ്
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads