ഓം ബിർള

From Wikipedia, the free encyclopedia

ഓം ബിർള
Remove ads

ബൽറാം ജാക്കറിന് ശേഷം തുടർച്ചയായി രണ്ടാം തവണയും ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ലോക്‌സഭാംഗവും രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവുമാണ് ഓം ബിർള.(ജനനം : 23 നവംബർ 1962) മൂന്ന് തവണ വീതം ലോക്സഭയിലും രാജസ്ഥാൻ നിയമസഭയിലും അംഗമായ ഓം ബിർള നിലവിൽ 2014 മുതൽ രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്നു.[1][2][3]

വസ്തുതകൾ ഓം ബിർള, ലോക്‌സഭ സ്പീക്കർ ...
Remove ads

ജീവിത രേഖ

രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഒരു മർവാരി ബനിയ ഹിന്ദു കുടുംബത്തിൽ ശ്രീകൃഷ്ണ ബിർളയുടേയും ശകുന്തള ദേവിയുടേയും മകനായി 1962 നവംബർ 23ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ട ഗവ.കൊമേഴ്സ് കോളേജിൽ നിന്ന് എം.കോം ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായിരുന്ന ഓം ബിർള 1980-ൽ ആർ.എസ്.എസിൽ ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. യുവമോർച്ചയുടെ സംസ്ഥാന നേതാവും അഖിലേന്ത്യ ഉപാധ്യക്ഷനുമായിരുന്ന ഓം ബിർള 2003 മുതൽ 2014 വരെ രാജസ്ഥാൻ നിയമസഭാംഗമായിരുന്നു.

2014-ൽ കോട്ട മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി ലോക്‌സഭാംഗമായ ബിർള 2019, 2024 ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും കോട്ടയിൽ നിന്ന് വിജയിച്ചു. 2019-ൽ ആദ്യമായി ലോക്‌സഭ സ്പീക്കറായ ബിർളയെ 2024-ൽ വീണ്ടും ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുത്തു.

2 തവണ ലോക്‌സഭ സ്പീക്കറായി കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ് നേതാവ് ബൽറാം ജാക്കറിന് ശേഷം രണ്ടാം തവണയും ലോക്‌സഭ സ്പീക്കറാവുന്ന ആദ്യത്തെയാളാണ് ഓം ബിർള.

1952, 1967, 1976 ലോക്‌സഭകൾക്ക് ശേഷം ഇത് നാലാം തവണയാണ് ഒരു സ്പീക്കറെ തന്നെ വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കുന്നത്.

സ്പീക്കർ കാലാവധി പൂർത്തിയായതിന് ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ലോക്സഭാംഗമാണ് ഓം ബിർള.

2019-ൽ ആദ്യമായി സ്പീക്കർ സ്ഥാനത്ത് എത്തിയ ശേഷം അദ്ദേഹം പാർലമെൻ്റിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നു.

  • ലോക്‌സഭാംഗങ്ങൾ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ അവർക്ക് നൽകി
  • ലോക്സഭാംഗങ്ങൾക്ക് പാർലമെൻ്റിലെ ചർച്ചയ്ക്ക് മുൻപ് കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം നൽകി.ഇത് ചർച്ച ഒന്നുകൂടി സുഗമമാക്കാൻ സഹായിക്കും
  • പഴയ ബ്രിട്ടീഷ് കൊളോണിയൽ ശേഷിപ്പ് നിലനിൽക്കുന്ന പഴയ പാർലമെൻ്റിൽ നിന്ന് പുതിയ പാർലമെൻ്റായ സെൻട്രൽ വിസ്തയിലേക്കുള്ള മാറ്റമാണ് സ്പീക്കർ എന്ന നിലയിൽ ഓം ബിർളയെ പ്രശസ്തനാക്കിയത്

പ്രധാന പദവികളിൽ

  • 2024 : ലോക്‌സഭ സ്പീക്കർ (2)
  • 2024 : ലോക്സഭാംഗം,കോട്ട (3)
  • 2019-2024 : ലോക്‌സഭ സ്പീക്കർ (1)
  • 2019 : ലോക്സഭാംഗം,കോട്ട (2)
  • 2014 : ലോക്സഭാംഗം,കോട്ട (1)
  • 2013 : നിയമസഭാംഗം, കോട്ട സൗത്ത്
  • 2008 : നിയമസഭാംഗം, കോട്ട സൗത്ത്
  • 2004-2008 : ബിജെപി, പാർലമെൻററി പാർട്ടി സെക്രട്ടറി നിയമസഭ
  • 2003 : നിയമസഭാംഗം, കോട്ട സൗത്ത്
  • 1997-2003 : ദേശീയ ഉപാധ്യക്ഷൻ, യുവമോർച്ച
  • 1991-1997 : സംസ്ഥാന അധ്യക്ഷൻ, യുവമോർച്ച
  • 1987-1991 : ജില്ലാ പ്രസിഡൻ്റ്, യുവമോർച്ച
  • 1980 : ആർ.എസ്.എസ്, അംഗം[4]
Remove ads

സ്വകാര്യ ജീവിതം

  • ഭാര്യ : അമിതാ ബിർള
  • മക്കൾ
  • ആകാൻഷ
  • അഞ്ജലി [5][6]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads